entertainment

ആ ചെക്കനാണ് എന്നെ മാമുക്കോയ ആക്കിയത്, മാമു തൊണ്ടിക്കാട് മാമുക്കോയ ആയതിങ്ങനെ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മാമുക്കോയ. നാളുകളായി മലയാള സിനിമയില്‍ സജീവമാണ് നടി. അടുത്തിടെ പുറത്തെത്തിയ കുരുതി എന്ന ചിത്രത്തില്‍ മാമുക്കോയയുടെ കഥാപാത്രം വലിയ കൈയ്യടി നേടിയിരുന്നു. 1986ല്‍ പ്രസിദ്ധാകിരച്ച ഒരു അഭിമുഖത്തിലൂടെയാണ് മാമുക്കോയ എന്ന പേര് മലയാളികള്‍ ശ്രദ്ധിക്കുന്നത്. ആദ്യമായി മാമുക്കോയയുടെ അഭിമുഖം നടത്തിയത് മാധ്യമപ്രവര്‍ത്തകനായ പ്രേംചന്ദായിരുന്നു. ഇപ്പോള്‍ മാമുക്കോയ എന്ന പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് പ്രേംചന്ദ്.

1986 ല്‍ പുറത്തിറങ്ങിയ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു മാമുക്കോയയുമായി അഭിമുഖം നടത്തിയത്. അന്ന് മാമുക്കോയുടെ പേര് മാമു തൊണ്ടിക്കോട് ആയിരുന്നു. അങ്ങനെ തന്നെയായിരുന്നു നാട്ടിലും സൗഹൃദ വേദികളിലുമെല്ലാം അറിയപ്പെട്ടിരുന്നത്. പിന്നീട് ആ അഭിമുഖത്തിലൂടെയാണ് അത് മാമുക്കോയ ആയി മാറുന്നത്.

അഭിമുഖം അവസാനിച്ച് പിരിയും നേരം എന്ത് പേരിട്ട് എഴുതി (മാമു, മാമുക്കോയ, മാമു തൊണ്ടിക്കോട്) കൊടുക്കണം എന്ന് ചോദിച്ചപ്പോള്‍ ‘അതൊക്കെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കൊടുക്ക്’ എന്നായിരുന്നു മറുപടി. മുതിര്‍ന്നവര് മാമു എന്ന് വിളിക്കും, കുറേപ്പേര്‍ മാമുക്കോയ എന്ന് വിളിക്കും, നാടകത്തില്‍ മാമു തൊണ്ടിക്കോട് എന്ന് ഇടും ചിലര്‍ എന്നായിരുന്നു മാമുക്കോയ നല്‍കിയ മറുപടി. അഭിമുഖം എഴുതി വന്നപ്പോള്‍ അങ്ങനെ മാമു തൊണ്ടിക്കോട് മാമുക്കോയ ആയി മാറുകയായിരുന്നു. അതേസമയം ആ അഭിമുഖത്തിന് ശേഷം തന്നെ എപ്പോള്‍ കാണുമ്പോഴും മാമുക്കോയ ”ആ ചെക്കനാണ് എന്നെ മാമുക്കോയ ആക്കിയത്” എന്ന് പറയുമായിരുന്നു.- പ്രേംചന്ദ് ഓര്‍ക്കുന്നു.

Karma News Network

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

39 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

50 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago