വിവാഹത്തിന്റെ പിറ്റേദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വരനും കുടുംബവും വധുവിന്റെ വീട്ടിലായി. എന്നെയും കുടുംബത്തേയും സത്കരിച്ച ഭാര്യ പിതാവിന് കടവും കയറി തുടങ്ങിയിരുന്നു എന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുയാണ് യുവാവ്. ഭാര്യാവീട്ടില്‍ ഇനിയും കഴിയാനാകില്ല. അതിഥികള്‍ക്കും മാന്യതയും മര്യാദയുമുണ്ടല്ലോ. ഭര്‍തൃവീട്ടുകാരെ സത്കരിച്ച് ഭാര്യാപിതാവിന് കടംകയറി തുടങ്ങി. ഇതില്‍ കൂടുതല്‍ ഭാര്യയുടെ വീട്ടില്‍ നില്‍ക്കുന്നത് അഭിമാനക്ഷതമാണെന്ന് യുവാവ് കത്തില്‍ പറയുന്നു.
കോവിഡിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തലേദിവസമായിരുന്നു മുഹമ്മദ് ആബിദിന്റെ വിവാഹം. ബിഹാര്‍ സ്വദേശിയാണ് വധു. വിവാഹത്തിന് വധുവിന്റെ വീട്ടിലെത്തി. അടുത്ത ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭാര്യവീട്ടില്‍ തന്നെ മുഹമ്മദ് ആബിദിനും കുടുംബത്തിനും തങ്ങേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനാണ് കത്തയച്ചത്.
അവസ്ഥ മനസ്സിലാക്കി മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണം. വധൂഗൃഹത്തില്‍ കുടുങ്ങിപ്പോയ തന്നേയും കുടുംബത്തേയും തിരിച്ച് നാട്ടിലെത്തിക്കണമെന്നാണ് ആബിദിന്റെ ആവശ്യം.മുഹമ്മദ് ആബിദ് അടക്കം ഒമ്ബത് പേരാണ് വധൂഗൃഹത്തിലുള്ളത്. മണവാളനേയും ബന്ധുക്കളേയും നോക്കി പെണ്ണിന്റെ വീട്ടുകാരും ഒരുവഴിക്കായെന്നാണ് കത്തില്‍ പറയുന്നത്.
ഈ വിഷയത്തിന് പ്രത്യേക പരിഗണന നല്‍കണം. തങ്ങളെ മാന്യമായി സത്കരിക്കാന്‍ ഭാര്യാ പിതാവിന് കടം വാങ്ങേണ്ട അവസ്ഥ വരെ എത്തി. ഇതൊക്കെ കണ്ട് വീണ്ടും ഇവിടെ തുടരേണ്ടി വരുന്നത് അന്തസ്സിന് ചേരുന്നതല്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ മരുമകനേയും കുടുംബത്തേയും വേണ്ട രീതിയില്‍ നോക്കേണ്ടത് തങ്ങളുടെ കടമയാണെന്നാണ് ആബിദിന്റെ ഭാര്യപിതാവ് പറയുന്നത്. കടം പ്രശ്നമല്ലെന്നും മകളും മരുമകനുമാണ് ലോക്ക്ഡൗണിനേക്കാള്‍ വലുതെന്നും ഇദ്ദേഹം പറയുന്നു
ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…