കൽപറ്റ : വീടിനുള്ളിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വയനാട് നിരവിൽപ്പുഴ കീച്ചേരി കോളനിയിലാണ് സംഭവം. തൊണ്ടർനാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകൻ മണിക്കുട്ടൻ(22), തൊണ്ടർനാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകൾ വിനീത(22) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ടെത്തിയ മൃതദേഹങ്ങൾ ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഷാളിൽ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടത്. മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലായിരുന്നു. പാതിരിമന്ദത്ത് താമസിച്ച് വരുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയതെന്നാണ് വിവരം.
സംഭവം ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഒറ്റപ്പെട്ട സ്ഥലമായിരുന്നതിനാലാണ് ആരും അറിയാതിരുന്നത്.
ഇന്ന് സംശയം തോന്നി നാട്ടുകാർ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി തുടർ നടപടകൾ സ്വീകരിച്ചു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…