topnews

രാത്രിയില്‍ അയല്‍വാസിയുടെ ബെഡ്‌റൂമില്‍ ഒളിഞ്ഞു നോക്കിയ അധ്യാപകന്‍ പിടിയില്‍

കാസര്‍ഗോഡ്: രാത്രിയില്‍ കിടപ്പുമുറിയില്‍ ഒളിഞ്ഞ് നോക്കിയയാളെ പിടികൂടി. ഓലാട്ട് കോളനിയിലുള്ളയാളെയാണ് പിടികൂടിയത്. മുന്‍ പോലീസ് ഉദ്യോഗസ്ഥനും ഇപ്പോള്‍ ചെറുവത്തൂരിലെ കുഞ്ഞിപ്പാറ വെല്‍ഫേര്‍ യുപി സ്‌കൂളിലെ അധ്യാപകനുമായ മനോഹരനാണ് പിടിയിലായത്.

ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം രാത്രി 10.30ഓടെ വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് കാണുന്നത് ഗര്‍ഭിണിയായ തന്റെ ഭാര്യയുടെ കിടപ്പുമുറിയിലേക്ക് ജനാല വഴി ഒളിഞ്ഞു നോക്കുന്ന മനോഹരനെയായിരുന്നു. യുവാവ് തന്നെ കണ്ടുവെന്ന് മനസിലാക്കിയ മനോഹരന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന് പിടികൂടി. എന്നാല്‍ യുവാവിനെ ചവിട്ടി താഴെയിട്ട മനോഹരന്‍ അടുത്തുള്ള ആത്മ സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറി. പിന്തുടര്‍ന്ന് എത്തിയ യുവാവ് മനോഹരനെ ഇറക്കി വിടാന്‍ ആവശ്യപ്പെട്ടുവെങ്കിലും വീട്ടുടമ തയ്യാറായില്ല.

ഇതിനിടെ മറ്റുള്ളവരെ വിവരം അറിയിക്കാന്‍ യുവാവ് പോയ തക്കം നോക്കി മനോഹരന്‍ സ്വന്തം വീട്ടിലേക്ക് പോയി. ഇതിനിടെ താന്‍ കുടുങ്ങുമെന്ന് മനസിലാക്കിയ പ്രതി ഭാര്യയെ കള്ളക്കഥകള്‍ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനിടെ യുവാവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മനോഹരനും ഭാര്യയും അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്കു. ഇത് മനഃപൂര്‍വം സ്ത്രീകളെ മുന്നില്‍ നിര്‍ത്തി കേസില്‍ കുടുക്കുവാനുള്ള നാടകമാണെന്ന് മനസിലാക്കിയ യുവാവ് പിന്മാറി. നേരത്തെയും ഭാര്യയെ മുന്നില്‍ നിര്‍ത്തി മനോഹരന്‍ പലരെയും കള്ളക്കേസില്‍ കുടുക്കിയിട്ടുണ്ട്.

ഇതിനിടെ യുവാവ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മനോഹരന്‍ കുറ്റക്കാരനെന്ന് വ്യക്തമായി. മാത്രമല്ല വീട്ടില്‍ ഒളിഞ്ഞു നോക്കിയതും അവിടെ വെച്ച് ആക്രമിച്ചെന്നും യുവതി മൊഴിയും നല്‍കി. ബെഡ് റൂമില്‍ ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ കൈയേറ്റം ചെയ്തു. പിടിച്ചു മാറ്റാന്‍ പോയ തന്നെ ദേഹത്തു കയറി പിടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നും ഗര്‍ഭിണിയായ സ്ത്രീ ആരോപിച്ചിട്ടുണ്ട്.

കോളനിയിലെ തമ്പാനെ അടിച്ചു കൊന്ന കേസിലെ പ്രതിയും ആണ് അദ്ധ്യാപകന്‍ ആയ മനോഹരന്‍. കൂടാതെ ബാലകൃഷ്ണന്‍ എന്ന ആളുടെ പ്രായപൂര്‍ത്തി ആകാത്ത മകനെ മര്‍ദിച്ചതിന്റെ പേരില്‍ ചീമേനി പൊലീസ് സ്റ്റേഷനില്‍ കേസും നിലവില്‍ ഉണ്ട്. പൊലീസില്‍ (ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ )ജോലിയില്‍ ഇരിക്കെ പല കേസുകളില്‍ പെട്ടു പിടിച്ചെടുത്ത വാഹനങ്ങളുടെ ബാറ്ററി, ടയര്‍ പോലുള്ള വാഹനങ്ങളുടെ പാര്‍ട്‌സ്‌കള്‍ മോഷ്ടിച്ച് കൊണ്ടുപോയി മറിച്ചു വിറ്റ കേസിലും, അടിപിടി പോലുള്ള മറ്റു ക്രിമിനല്‍ കേസിലും സസ്‌പെന്‍ഷന്‍, ബ്ലാക്ക് മാര്‍ക്ക് പോലുള്ള വകുപ്പ് തല നടപടിക്ക് വിധേയനായ ആള് കൂടി ആണ് മനോഹരന്‍.

Karma News Network

Recent Posts

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

21 mins ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

30 mins ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

50 mins ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

1 hour ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

2 hours ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

2 hours ago