പലപ്പോഴും പെണ്‍കുട്ടികളുടെ മൊബൈല്‍ ഉപയോഗം അവരെ ചതിക്കുഴിയില്‍ കൊണ്ട് ചാടിക്കാറുണ്ട്.സോഷ്യല്‍ മീഡിയകളും ഇതിന് കാരണമാകാറുണ്ട്.പെണ്‍കുട്ടികളെ കൊത്താന്‍ കാത്തിരിക്കുന്ന കഴുകന്മാര് വട്ടമിട്ട് പറക്കുന്നുമുണ്ട്.ഇതിനിടെ പെണ്‍കുട്ടികളെ സംരക്ഷിച്ച് വളര്‍ത്തിക്കൊണ്ട് വരിക എന്നത് മാതാപിതാക്കള്‍ക്ക് വലിയ വെല്ലുവിളി തന്നെയാണ്.സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പരിചയപ്പെട്ട് പെണ്‍കുട്ടികളുടെ മാനവും പണവും കവരുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ഇത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ തിരുവനന്തപുരത്തു നിന്നും പുറത്ത് എത്തുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ശേഷം നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കി.തുടര്‍ന്ന് ഭീഷണിപ്പെടുത്തി 19കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.സംഭവത്തില്‍ 19കാരനായ നെടുമങ്ങാട് സ്വദേശി തൗഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീഡിയോ കോളിലൂടെ വിളിച്ച് പ്രതി നഗ്നദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും അത് പകര്‍ത്തുകയുമായിരുന്നു.തുടര്‍ന്ന് രാത്രികളില്‍ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു.
രാത്രി കാലങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നത്.ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയെ നഗ്നത പ്രദര്‍ശനത്തിന് പ്രതി പ്രേരിപ്പിക്കുകായിരുന്നു എന്ന് പോലീസ് പറഞ്ഞു.തുടര്‍ന്ന് നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ കവരാനും പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു.ഇയാളുടെ സുഹൃത്തുക്കളായ രണ്ടു പേര് കൂടി പിടിയിലാകാനുണ്ട്.ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…
ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…