karmaexclusive

ഇറച്ചി പൊതിയാൻ ഹിന്ദു ദേവീ ദേവന്മാരുടെ ചിത്രങ്ങൾ, കടയുടമ താലിബ് ഹുസൈൻ അറസ്റ്റിൽ

ലഖ്‌നൗവിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിൽ കോഴി ഇറച്ചി വിറ്റതിന് ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സംഭലിലാണ് സംഭവം. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസുകാരെ ഇയാൾ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. മൽപ്പിടുത്തത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്.

സംഭാൽ സ്വദേശിയായ താലിബ് ഹുസൈനെ ഞായറാഴ്ചയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. താലിബ് ഹുസൈൻ അദ്ദേഹത്തിന്റെ കടയിൽ ഇറച്ചി വിൽക്കുന്നത് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള പേപ്പറിലാണെന്ന് കണ്ടെത്തിയ യുവാക്കളാണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.

പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കൊലപാതക ശ്രമക്കുറ്റവും താലിബിനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. സംഭാലിൽ മെഹക് എന്ന ഹോട്ടൽ നടത്തിവരികയായിരുന്നു താലിബ്. ഹോട്ടലിൽ നിന്ന് ഹിന്ദു ദൈവങ്ങളുടെ ചിത്രമടങ്ങിയ നിരവധി പേപ്പറുകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

താലിബ് ഹുസൈനിന്റെ പ്രവർത്തി തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് യുവാക്കൾ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ സംഭവ സ്ഥലത്തെത്തിയ പൊലീസിനെ താലിബ് കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതായി എഫ്.ഐ.ആറിൽ പരാമർശിച്ചിട്ടുണ്ടെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Karma News Network

Recent Posts

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

5 mins ago

ബൈഭവ് കുമാർ 7 തവണ കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്, തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിപ്പിച്ചു

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…

38 mins ago

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

1 hour ago

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

1 hour ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

2 hours ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

2 hours ago