തിരുവനന്തപുരം പാറശാലയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം തകർത്തയാളെ പൊലീസ് പിടികൂടി. ഷൈജു ഡി എന്നയാളാണു പാറശാല പൊലീസിന്റെ പിടിയിലായത്. മദ്യപിച്ച് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന ആളാണ് ഷൈജുവെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് പൊൻവിള ജംക്ഷനിൽ സ്മാരകവും വെയ്റ്റിങ് ഷെഡും കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചത്. ഇന്നലെ രാത്രി സ്തൂപത്തിനു നേരെ കല്ലേറുണ്ടാവുകയായിരുന്നു.
സ്ഥലത്തു പൊലീസിന്റെ വലിയ വിന്യാസമുണ്ട്. സംഭവത്തിൽ രൂക്ഷവിമർശനമാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നടത്തിയത്. ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും ഭയക്കുന്ന ഒരു കൂട്ടർ ഇവിടെയുണ്ടെന്നു തെളിയിക്കുന്നതാണു സംഭവമെന്നായിരുന്നു പ്രതികരണം. എന്നാൽ ഷൈജു പ്രാദേശിക സിഐടിയു പ്രവർത്തകനാണെന്നാണു കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…