മലപ്പുറം ; എടക്കരയില്‍ വളര്‍ത്തുനായയെ സ്കൂട്ടറില്‍ കെട്ടിവലിച്ച സംഭവത്തില്‍ ഉടമ അറസ്റ്റില്‍ . കരുനെച്ചി സ്വദേശി സേവ്യറിനെയാണ് എടക്കര പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് വളര്‍ത്തു നായയോട് ഉടമ ക്രൂരത കാട്ടിയത്. നായയെ മൂന്ന് കിലോമീറ്ററോളം സ്കൂട്ടറിന്റെ പിന്നില്‍ കെട്ടിവലിച്ചു. വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
ചെരുപ്പ് കടിച്ച് നശിപ്പിച്ച നായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണെന്നാണ് ഉടമയുടെ വിശദീകരണം.സ്കൂട്ടറിന്റെ വേഗത്തില്‍ കിലോമീറ്ററുകളോളം നായ പിന്നാലെ ഓടി. കാഴ്ച കണ്ട നാട്ടുകാര്‍ വിലക്കിയപ്പോള്‍ ഇയാള്‍ സ്കൂട്ടറിന് വേഗം കൂട്ടി ഓടിച്ചുപോയി. ഈ സമയം വീണുപോയ നായയെ കെട്ടിവലിച്ചു. പിന്നീട് നാട്ടുകാര്‍ വാഹനത്തില്‍ പിന്തുടര്ന്നാണ് നായയെ രക്ഷിച്ചത്. പരുക്കേറ്റ നായ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില് നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…