crime

മദ്യപിച്ചെത്തി അമ്മയെ അസഭ്യം പറഞ്ഞു, ജ്യേഷ്ഠന്‍ അനുജനെ കുത്തി പരുക്കേല്‍പ്പിച്ചു, സംഭവം കൊല്ലത്ത്

കൊല്ലം: മദ്യപിച്ച് വീട്ടില്‍ എത്തി അമ്മയെ നിരന്തരം അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തത് ജ്യേഷ്ടാനുജന്മാര്‍ തമ്മിലുള്ള അടിപിടിയില്‍ കലാശിച്ചു. ഒടുവില്‍ ചേട്ടന്‍ അനുജനെ കുത്തി. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് ജ്യേഷ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. ഇളമ്മാട് സ്വദേശിയായ മുപ്പത്തിനാലുകാരന്‍ വിപിന്‍ കുമാറാണ് അറസ്റ്റിലായത്.

വിപിന്റെ അനുജന്‍ വിഷ്ണു മദ്യപിച്ചെത്തി ഇവരുടെ മാതാവിനെ നിരന്തരം അസഭ്യം പറഞ്ഞിരുന്നു. ഇത് വിപിന്‍ ചോദ്യം ചെയ്തതോടെ അടിപിടയായി. കഴിഞ്ഞ ദിവസം അഞ്ച് മണിയോടെ മദ്യപിച്ചെത്തിയ വിഷ്ണു അമ്മയെ അസഭ്യം പറഞ്ഞു. ഇതോടെ വിപിന്‍ അമ്മയെ അസഭ്യം പറയരുതെന്ന് വിഷ്ണുവിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഇത് വകവയ്ക്കാതെ വിഷ്ണു അമ്മയെ കൂടുതല്‍ അസഭ്യം പറഞ്ഞു. തുടര്‍ന്ന് വിപിന്‍ ഭിത്തിയലമാരയുടെ ചില്ല് വലിച്ചൂരിയെടുത്ത് വിഷ്ണുവിനെ കുത്തുകയായിരുന്നു. തലയ്ക്കും കൈയ്യിലും വയറിന് പിന്‍വശത്തുമായി മൂന്ന് കുത്തുകളാണ് വിഷ്ണുവിനേറ്റത്. അഴത്തിലുള്ള മുറിവുകളെ തുടര്‍ന്ന് യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വധശ്രമത്തിന് കേസെടുത്ത് പോലീസ് വിപിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

7 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

8 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

40 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

46 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago