topnews

ഉത്സവത്തിന് കുടുംബത്തോടൊപ്പം എത്തിയ യുവാവിനെ തല്ലിച്ചതച്ച് പിണറായിയുടെ പോലീസ് ; തറയിലിട്ട് വലിച്ചിഴച്ച് എഎസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം

തൃശൂർ : കൂടൽമാണിക്യം ഉത്സവത്തിന് കുടുംബ സമേതം എത്തിയ യുവാവിനെ എഎസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം തല്ലിച്ചതച്ചതായി പരാതി. ഇരിങ്ങാലക്കുട, കാട്ടുങ്ങച്ചിറ എഎസ്ഐ തോമസിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. സഹോദരിമാരുടെ മുന്നിലിട്ടായിരുന്നു യുവാവിനെ ക്രൂരമായി ആക്രമിച്ചത്. ഇരിങ്ങാലക്കുട ഐക്കരക്കുന്ന് സ്വദേശി രാജീവിനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്‌ച്ച രാത്രിയാണ് സംഭവം.

മർദനത്തിൽ ഗുരുതര പരുക്കുകളേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്സവത്തിനിടയിൽ കൂടെയുണ്ടായിരുന്ന സഹോദരിമാരെ ശല്യം ചെയ്ത യുവാക്കളെ രാജീവ് ചോദ്യം ചെയ്തു. വാക്കുതർക്കം ഉന്തും തള്ളുമായി. സ്ഥലത്ത് എത്തിയ പോലീസ് ശല്യം ചെയ്തവരെ പിടികൂടാതെ രാജീവിനെ മർദ്ദിക്കുകയായിരുന്നു.

ഇരിങ്ങാലക്കുട, കാട്ടുങ്ങച്ചിറ സ്റ്റേഷനിലെ എഎസ്ഐ തോമസിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. ലാത്തി കൊണ്ട് രാജീവിനെ പൊതിരെ തല്ലി. ലാത്തി ഒടിഞ്ഞിട്ടും തല്ല് നിർത്തിയില്ല. സഹോദരിമാർ മർദനം തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ലാത്തി ഒടിഞ്ഞിട്ടും മർദനം തുടർന്നു. തറയിൽ വീണ യുവാവിനെ മണ്ണിലൂടെ വലിച്ചിഴച്ചു.

മർദ്ദനത്തിനിടെ രാജീവിന്റെ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റു. രക്തം വാർന്നൊഴുകിയിട്ടും പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ മർദ്ദനമേറ്റ രാജീവ്‌ തൃശൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

Karma News Network

Recent Posts

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

7 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

36 mins ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

1 hour ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

2 hours ago

നമ്മുടെ മോൾക്ക് ആശങ്ക! എല്ലാവരും കെട്ടിപിടിക്കുന്നു,പിന്നെ അവർ കരയുന്നു,പ്രിയനേ 150കോടി ജനമാണ്‌ നിന്നെ കെട്ടിപിടിച്ചത്!

എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്‌. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…

3 hours ago