topnews

ഭാര്യയുടെ നേതൃത്വത്തില്‍ ഭര്‍ത്താവിനെ വെട്ടി, യുവാവിന്റെ നില ഗുരുതരം

പാറശാല: ഭാര്യയുടെ നേതൃത്വത്തിലുള്ള സംഘം ഭര്‍ത്താവിനെ ആക്രമിച്ചു. യുവാവിനെ ഭാര്യയും കൂട്ടരും വെട്ടി പരുക്കേല്‍പ്പിച്ചു എന്നാണ് പരാതി. മര്യാപുരം കൊച്ചോട്ടുകോണം കരിക്കിന്‍വിള ഭാഗത്ത് വടക്കെ കുഴിവിള വീട്ടില്‍ ജസ്റ്റസ് എന്ന 48കാരനെയാണ് ഭാര്യ സുനിതയുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം വെട്ടിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്. കുടുംബവഴക്കാണ് അക്രമത്തിന് കാരണം.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജസ്റ്റനും ഭാര്യ സുനിതയും കുറേ കാലമായി പിരിഞ്ഞ് കഴിയുകയായിരുന്നു. എന്നാല്‍ പലപ്പോഴും സുനിത പോലീസ് സാന്നിധ്യത്തില്‍ ജസ്റ്റസിന്റെ വീട്ടില്‍ എത്തി സാധനങ്ങള്‍ കൊണ്ടുപോകുമായിരുന്നു. ഇതിനെ ജസ്റ്റസ് എതിര്‍ത്തിരുന്നില്ല. ഇന്നലെ സുനിതയും മക്കളും പോലീസ് സാന്നിധ്യത്തില്‍ ജസ്റ്റസിന്റെ വീട്ടില്‍ എത്തി. ഇവരെ വീട്ടില്‍ കയറ്റി താമസിപ്പിച്ച ശേഷം പോലീസ് മടങ്ങി.

കൂലിപ്പണി കഴിഞ്ഞ് വൈകുന്നേരം തിരികെ എത്തിയപ്പോഴാണ് ജസ്റ്റസിനെ സുനിതയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം വീടിന് മുന്നില്‍ വെച്ച് ക്രൂരമായി അക്രമിച്ചത്. മര്‍ദ്ദിച്ച ശേഷം വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും പാറശാല പോലീസ് എത്തി പ്രതികളില്‍ നാല് പെരെ പിടികൂടുകയും ചെയ്തു. ഇവരുമായി പോലീസ് മടങ്ങുമ്പോഴും ജസ്റ്റസ് വെട്ടേറ്റ് നിലത്ത് കിടക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ച് വരുത്തുകയും ജസ്റ്റസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആക്രമണത്തില്‍ ജസ്റ്റസിന്റെ തലയില്‍ മൂന്നും, മുതുകില്‍ രണ്ടും വെട്ടേറ്റു. കാലും തുടയും ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ച് തകര്‍ത്തിട്ടുണ്ട്. പിന്നീട് വീണ്ടുമെത്തിയ പൊലീസ് വീടിനുള്ളില്‍ ഒളിച്ചിരുന്ന മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത ശേഷം സുനിതയെയും മക്കളേയും സ്റ്റേഷനിലേക്ക് മാറ്റി. മരംവെട്ട് തൊഴിലാളിയായ ജസ്റ്റസിന്റെ നില ഗുരുതരമാണ്. മകളുടെ സഹപാഠികളായ വിദ്യാര്‍ത്ഥികളാണ് ഗുണ്ടാസംഘത്തിലുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

24 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

25 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

55 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

2 hours ago