topnews

അജ്ഞാതനെ കൂട്ടം ചേർന്ന് മര്‍ദ്ദിച്ചു; സംഭവം ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് അജ്ഞാതന് കൂര മർദ്ദനം. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഒരാളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രാത്രി ക്ഷേത്ര നടയോട് ചേര്‍ന്ന സ്ഥലത്ത് തന്നെയാണ് സംഭവമുണ്ടായത്. മർദ്ദനത്തിനിരയായ ആളും മറ്റുള്ളവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇയാള്‍ ഒരു വടി ഉപയോഗിച്ച് അടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാൻ കഴിയും.

ഇത് വഴക്കിൽ കലാശിക്കുകയായിരുന്നു. തുടർന്ന് മറ്റുള്ളവര്‍ ഇയാളില്‍ നിന്ന് വടി പിടിച്ചുവാങ്ങി തിരിച്ചടിച്ചു. അസഭ്യം പറഞ്ഞാണ് ഇയാളെ എല്ലാവരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നത്. “എന്നെ അടിക്കുമോടാ” എന്ന് ചോദിച്ച് നിലത്ത് വീണ ഇയാളെ ഒരു സ്ത്രീയും കൂടെയുള്ളവരും ചേര്‍ന്ന് അടിച്ചു.

ഗുരുവായൂര്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരൊക്കെയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിന്റെ പ്രകോപനമെന്താണെന്നും വ്യക്തമല്ല. ക്ഷേത്രജീവനക്കാര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചു വരുന്നുണ്ട്. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇതില്‍ ഇടപെട്ടിരുന്നില്ല.

കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ഏകാദശി വിളക്ക് തുടങ്ങിയിരുന്നു. അടുത്ത മാസം മൂന്നിനാണ് ഗുരുവായൂര്‍ ഏകദശി. ഈ ദിവസങ്ങളിലെല്ലാം തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും രാത്രിയിലും വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇവിടെ എത്തുന്നവർ ക്ഷേത്രപരിസരത്ത് താങ്ങുന്നതാണ് പതിവ്.

Karma News Network

Recent Posts

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

18 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

20 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

44 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

51 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago