കാസർകോട് : മകളുടെ ഭർത്താവിനെ മർദ്ദിച്ചെന്ന പരാതിയിൽ കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്മാൻ അബ്ദുള്ളക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. അബ്ദുള്ളയെ മർദ്ദിച്ചതിന് മരുമകൻ ഷാഹുല്‍ ഹമീദിനെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാര്യാ പിതാവ് തന്നെ മാരകമായി മർദ്ദിച്ചെന്നും ആക്രമണത്തിൽ താൻ ബോധരഹിതനായെന്നും ആക്രമിച്ചുവെന്നാണ് ഷാഹുൽ നൽകിയ പരാതി.
കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് തന്നെ പൊതു സ്ഥലത്ത് വച്ച് മർദ്ദിച്ചതെന്നും പറയുന്നു. ആക്രമണത്തെ തുടർന്ന് ഷാഹുൽ ഹമീദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അബ്ദുള്ള ഷാഹുലിനെ ഓടിച്ചിട്ട് അടിക്കുന്നതും ഇയാള്‍ നിലത്ത് വീഴുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്.
ഹൊസ്ദുർഗ് പോലീസാണ് ഇരുവർക്കെതിരെയും കേസെടുത്തത്. കരുവളം അങ്കണവാടിക്ക് സമീപത്തുള്ള സൂപ്പർ മാർക്കറ്റിൽ നിന്നും ട്യൂണിംഗ് ഫോർക്ക് എടുത്ത് മരുമകൻ ആക്രമിച്ചെന്നാണ് അബ്ദുള്ള നൽകിയ പരാതിയിലുള്ളത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…