topnews

ഇളയ സഹോദരന്റെ വിവാഹം ആദ്യം നടത്തി, തലസ്ഥാനത്ത് അമ്മയേയും അമ്മൂമ്മയേയും ആക്രമിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം : തന്റെ വിവാഹം നടത്താതെ അനിയന്റെ വിവാഹം ആദ്യം നടത്തിയതിന് അമ്മയ്ക്കും അമ്മുമ്മയ്ക്കും യുവാവിന്റെ ക്രൂര മർദനം. സംഭവത്തിൽ തിരുവനന്തപുരം കടയ്‌ക്കാവൂർ സ്വദേശി വിഷ്ണുവിനെ(31)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ അമ്മ ബേബി ആദ്യം അനിയന്റെ വിവാഹം നടത്തിയതാണ് യുവാവിന്റെ പ്രകോപിപ്പിച്ചത്.

വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇത് തടഞ്ഞ അമ്മൂമ്മ ഗോമതി(75)യെയും വിഷ്ണു ക്രൂരമായി മർദിച്ചു. പിന്നാലെ വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.

വിഷ്ണുവിന്റെ പ്രവർത്തികൾ കണ്ട് ഭയന്ന് ഇരുവരും നിലവിളിച്ചതോടെ നാട്ടുകാർ ഓടി എത്തി, അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. തുടർന്ന് കടയ്‌ക്കാവൂർ സബ് ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ ഒളിവിലായിരുന്ന വിഷ്ണുവിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Karma News Network

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

5 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

15 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

43 mins ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

1 hour ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

1 hour ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago