national

പാർലമെന്റിൽ സഭയുടെ നടുത്തളത്തിലേക്ക് പാഞ്ഞ് കയറി യുവാവ്, ടിയർഗ്യാസ് പ്രയോഗിച്ചു

ന്യൂഡൽഹി :

ലോക്‌സഭയിൽ അതിക്രമിച്ചു കയറി യുവാക്കളുടെ ആക്രമണം ,സന്ദർശക ഗ്യാലറിയിൽ നിന്ന് സഭയുടെ നടുത്തളത്തിലേക്ക് ചാടിയെത്തിയ 2 പേര് അംഗങ്ങൾക്ക് നേരെ സ്പ്രേ പ്രയോഗിച്ചു, അജ്ഞാതരായ രണ്ടുപേർ സഭയ‌്ക്കുള്ളിൽ എംപിമാർക്കിടയിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. ഒരു സ്ത്രീയും പുരഷനുമാണ് സഭയിലേക്ക് അതിക്രമിച്ച് കടന്നത്. എംപിമാർക്ക് ഇടയിലേക്ക് വന്ന ഇരുവരും കളർ സ്മോക്ക് പ്രയോഗിക്കുകയായിരുന്നു. സന്ദർശക ഗാലറിയിൽ നിന്നാണ് എംപിമാർക്കിടയിലേക്ക് ഇരുവരും ചാടിയത്. ഇവരെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു.

പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ലോക്സഭാ നടപടികള്‍ നടക്കുന്നതിനിടെ രണ്ട് പേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് താഴേക്ക് ചാടി സ്പ്രേ പ്രയോഗിച്ചു. കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയുടെ നിമിഷങ്ങളായി. എം.പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശമേല്‍ നിന്നുകൊണ്ട് മുദ്രാവാദ്യം വിളിക്കുകയും ഷൂസിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്പ്രേ എടുത്ത് പ്രയോഗിക്കുകയുമായിരുന്നു. എം.പി മാര്‍ക്ക് നേരെ സ്പ്രേ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കണ്ണീര്‍വാതകമായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നും സൂചനയുണ്ട്.

ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എം.പിമാരെല്ലാം സുരക്ഷിതരാണ്. ഒരു യുവതി അടക്കം നാല് പേര്‍ കസ്റ്റഡിയിലുള്ളതായാണ് റിപ്പോര്‍ട്ട്. കൃത്യം നടത്തിയവരില്‍ ഒരു യുവാവിനെ എം.പിമാര്‍ തന്നെയാണ് പിടിച്ചുവച്ചത്. ഞൊടിയിടയില്‍ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടാമത്തെയാളെയും കീഴ്‌പ്പെടുത്തി സഭയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. ഈ സമയത്ത് ലോക്‌സഭയ്ക്ക് പുറത്തും രണ്ട് പേര്‍ മുദ്രാവാക്യം വിളിക്കുകയും സ്പ്രേ പ്രയോഗിക്കാനും ശ്രമിച്ചു. ഇവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ദിവസങ്ങള്‍ക്ക് മുമ്പ്‌സിഖ് സംഘടനകള്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു യുവാവിന്റെ അതിക്രമം. ഇയാളെ സുരക്ഷാജീവനക്കാരും എംപിമാരും ചേർന്ന് ഉടൻ പിടികൂടി. ലോക്‌സഭയിൽ ശൂന്യവേളയ്‌ക്കിടെയായിരുന്നു സംഭവം. ഇതോടെ സഭാനടപടികൾ താത്കാലികമായി നിർത്തിവച്ചു. യുവാവിന്റെ പക്കൽ പുക സ്‌പ്രേ ഉണ്ടായിരുന്നു. ഷൂസിനുള്ളിലായിരുന്നു ഇയാളിത് ഒളിപ്പിച്ചിരുന്നതെന്നാണ് വിവരം. ഇയാളെ കൂടാതെ മറ്റ് രണ്ട് പേരെ കൂടി സുരക്ഷാ ജീവനക്കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. പാർലമെന്റ് ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 22 വർഷം തികയുമ്പോഴാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് ശ്രദ്ധേയമാണ്.അതേസമയമ് ,ഇന്ത്യ നടുങ്ങിയ പാര്‍ലമെന്‍റ് ആക്രമണത്തിന് ഇന്ന് 22 വര്‍ഷം. പാര്‍ലമെന്‍റില്‍ പ്രത്യേക അനുസ്മരണച്ചടങ്ങുകള്‍ നടത്തും. അതിനിടെ, പാര്‍ലമെന്‍റ് ആക്രമിക്കുമെന്ന ഖലിസ്ഥാന്‍ ഭീകരന്‍റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഡല്‍ഹി.

karma News Network

Recent Posts

മഞ്ഞുമ്മൽ ബോയ്സ്, ആകെ ചെലവായത് 18.65 കോടി, 22 കോടിയെന്ന് കള്ളം പറഞ്ഞു, ആസൂത്രിത തട്ടിപ്പെന്ന് പൊലീസ്

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം…

11 mins ago

പോളണ്ടിൽ തൃശ്ശൂർ സ്വദേശി മരിച്ചതിൽ ദുരൂഹത, പോസ്റ്റ്മോർട്ടത്തിൽ തലയിൽ ക്ഷതം

തൃശ്ശൂർ : രണ്ടു മാസം മുൻപ്‌ പോളണ്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെരിങ്ങോട്ടുകര സ്വദേശിയായ ആഷിക് രഘു(23)വിന്റെ മരണത്തിന്റെ സത്യാവസ്ഥ തേടി…

38 mins ago

എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്, ഹൈക്കോടതിയിൽ ഉപഹർജി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ വീണ്ടും പരാതി. വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്. ഈ…

57 mins ago

തുണിയലക്കാനിറങ്ങിയ വീട്ടമ്മ ഒഴുകി പോയത് 10 കി.മീ, ഇത് രണ്ടാം ജന്മം

തുണിയലക്കുന്നതിനിടെ കാൽവഴുതി കല്ലടയാറ്റിൽ വീണ വീട്ടമ്മ ഒഴുകിപ്പോയത് 10 കിലോമീറ്ററോളമാണ് . വള്ളിപ്പടർപ്പിൽ തടഞ്ഞുനിന്ന നിലവിളി പരിസരവാസികൾ കേട്ടതോടെശ്യാമളയ്ക്കു രണ്ടാം…

1 hour ago

ചൂണ്ടയിടുന്നതിനിടെ അപകടം, പത്തുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു

കോഴിക്കോട് : ഓമശേരിയിൽ പത്തുവയസുകാരൻ മുങ്ങി മരിച്ചു. മുടൂർ സ്വദേശി മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. തിരുവനന്തപുരം,…

2 hours ago

പ്ലാസ്റ്റിക് സർജറി തിയേറ്ററിന്റെ സീലിങ് അടർന്നുവീണു, സംഭവം തിരുവനന്തപുരം മെഡി.കോളേജിൽ

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി തിയേറ്ററിന്റെ സീലിങ് അടർന്നുവീണു. മഴയത്ത് സീലിങ്ങിൽ ചോർച്ച തുടങ്ങിയതിനെത്തുടർന്ന് ഇത്…

2 hours ago