മൈസൂരു: വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാമുകിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ആത്മഹത്യചെയ്തു. ട്രാക്ടര്‍ ഡ്രൈവറായ മാമ്ബള്ളി ഗ്രാമനിവാസി ശ്രീനിവാസ് (27), ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സായ മാമ്ബള്ളിയിലെ കാഞ്ചന (25) എന്നിവരാണ് മരിച്ചത്.
ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗല്‍ താലൂക്കിലെ തേരമ്ബള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഏതാനും വര്‍ഷങ്ങളായി ഇരുവരും അടുപ്പത്തിലായിരുന്നു. ശ്രീനിവാസ് ഒട്ടേറെത്തവണ വിവാഹത്തിന് നിര്‍ബന്ധിച്ചിട്ടും കാഞ്ചന നിരസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അല്‍പ്പംകൂടി കാത്തിരിക്കാനാണ് കാഞ്ചന എപ്പോഴും ആവശ്യപ്പെട്ടിരുന്നത്.
ഇതിനിടെ ട്രാക്ടര്‍ ഡ്രൈവറായതിനാല്‍ കാഞ്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തുക്കള്‍ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. ഇതോടെ അമ്മാവന്റെ കാറുമായി കാഞ്ചനയെയും കൂട്ടി തേരമ്ബള്ളി തടാകത്തിന് സമീപത്തേക്ക് പോവുകയായിരുന്നു ശ്രീനിവാസ്. തുടര്‍ന്ന് കാറിന്റെ വാതിലുകള്‍ പൂട്ടിയശേഷം വാഹനത്തില്‍ കരുതിയിരുന്ന പെട്രോള്‍ കാഞ്ചനയുടെയും തന്റെയും ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കാറില്‍നിന്ന് തീ ഉയരുന്നത് കണ്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും വാതിലുകള്‍ പൂട്ടിയതിനാല്‍ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്.
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…
ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…
ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…
താര സംഘടനയായ അമ്മക്ക് പുതിയ നേതൃത്വം. കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയന് ചേര്‍ത്തലയുമാണ്…