topnews

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം നടന്ന സ്ഥലത്ത് രക്തം തളം കെട്ടി നില്‍ക്കുന്ന കാഴ്ച; വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം നടന്ന സ്ഥലത്ത് രക്തം തളം കെട്ടി നില്‍ക്കുന്ന കാഴ്ച കണ്ട് വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു. മരുതറോഡ് സ്വദേശി രാമു (56) ആണ് മരിച്ചത്. സംഭവസ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നത് കണ്ട രാമു കുഴഞ്ഞ് വീഴുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് കൊലപാതകം ഉണ്ടായത്. ഭാര്യയുമായി ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

കൊലപാകതം രാമു നേരിട്ട് കണ്ടിരുന്നെന്ന് മറ്റു ദൃക്സാക്ഷികള്‍ പറഞ്ഞു. കുഴഞ്ഞുവീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഞ്ജിത്തിനെ വെട്ടിക്കൊന്ന സ്ഥലത്ത് രക്തം തളംകെട്ടി കിടക്കുകയായിരുന്നു. ധാരാളം ആള്‍ക്കാര്‍ കൊലപാതകം നടന്നപ്പോള്‍ ഈ സ്ഥലത്തുണ്ടായിരുന്നു. ഇക്കൂട്ടത്തില്‍ ഇതെല്ലാം കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നു രാമുവും. എസ്സ്ഡിപിഐ ക്രിമനലുകള്‍ റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സഞ്ചിത്തിന്റെ ബൈക്കില്‍ കാര്‍ കൊണ്ടിടിപ്പിച്ച് ഇടിച്ച് വീഴ്ത്തുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ നാലംഗ സംഘം വടിവാള്‍ വീശി,നിലത്തുവീണ് കിടന്ന സഞ്ജിത്തിനെ ആഞ്ഞുവെട്ടി. ആര്‍ക്കും ഒന്ന് രക്ഷിക്കാനായി ഓടിയടുക്കാന്‍ പോലും കഴിഞ്ഞില്ല. ഈ ദാരുണ രംഗങ്ങള്‍ കണ്ടുനില്‍ക്കാനേ എല്ലാവര്‍ക്കും കഴിഞ്ഞുള്ളു. രക്ഷിക്കാനെത്തിയാല്‍ അക്രമികള്‍ വെറുതെ വിടില്ലന്നെ ഭയം. അക്രമികള്‍ കടന്നുകളഞ്ഞതിന് ശേഷമാണ് സഞ്ജിത്തിനെ രക്ഷിക്കാന്‍ പലരും ഓടിക്കൂടിയത്. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് ബി. ജെ.പി. ആരോപിക്കുന്നത്. സഞ്ജിതിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലമ്പുഴ നിയോജക മണ്ഡലത്തില്‍ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകിട്ട് ആറുമണി വരെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. എസ്ഡിപിഐ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. എസ്ഡിപിഐയുമായുള്ള സിപിഐഎമ്മിന്റെ ചങ്ങാത്തം വെച്ചുപൊറുപ്പിക്കാനാകില്ല. എസ്ഡിപിഐ അക്രമം തടയാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി അതേ നാണയത്തില്‍ പ്രതിരോധിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Karma News Editorial

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

7 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago