topnews

കനാലിൽ യുവാവിന്റെ മൃതദേഹം, സംഭവം ചങ്ങനാശേരിയിൽ

കോട്ടയം : ചങ്ങനാശേരി എസി കനാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി – ആലപ്പുഴ റോഡിൽ പാറക്കൽ കലുങ്ക് ഭാഗത്താണ് പുത്തനാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ജെസിബി ഉപയോഗിച്ച് കനാലിലെ പോള നീക്കം ചെയ്യുന്ന ജോലികൾ നടക്കുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നു രാവിലെയാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ച വ്യക്തിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് കാറില്‍ എത്തിയ സ്ത്രീകള്‍ അടിച്ചു തകർത്തതായി പരാതി. കോടിമത നാലുവരിപാതയില്‍ ആയിരുന്നു സംഭവം. ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയിരുന്നു എന്നാണ് വിവരം.

ഇതിൽ പ്രകോപിതരായ സ്ത്രീകൾ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തത്. കാറില്‍നിന്ന് ലിവര്‍ എടുത്ത് അതുകൊണ്ടാണ് ഹെഡ്‌ലൈറ്റ് തകര്‍ത്തത്. പിന്നാലെ ഇവർ ഇതേകാറിൽ കടന്നുകളഞ്ഞു. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്.

ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറിലാണ് സ്ത്രീകള്‍ എത്തിയതെന്നാണ് ബസ് ജീവനക്കാരും യാത്രക്കാരും പറയുന്നത്. കാറിന്റെ നമ്പര്‍ സഹിതമുള്ള ചിത്രങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

24 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

32 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

60 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

1 hour ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

2 hours ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago