ഏക മകളെ ആശുപത്രിയിലെത്തിക്കാൻ പോകും വഴി പിതാവിന് ദാരുണാന്ത്യം. മകളുടെ ജീവൻ രക്ഷിക്കാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു കണ്ണൂർ മാട്ടൂൽ സൗത്ത് മുക്കോലക്കകത്ത് മുഹമ്മദ് ബിലാൽ. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. മകൾ ഷെസ ഫാത്തിമയ്ക്ക് സുഖമില്ലെന്നറിയിച്ചതിനെത്തുടർന്ന് മാട്ടൂൽ സൗത്തിലെ സ്വന്തം വീട്ടിൽനിന്ന് ബിരിയാണി റോഡിനു സമീപത്തെ ഭാര്യവീട്ടിലേക്ക് കാറിൽ പുറപ്പെട്ടതായിരുന്നു മുഹമ്മദ് ബിലാൽ. എന്നാൽ റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താൽ ശ്രമിക്കവേ നിയന്ത്രണംവിട്ട കാർ സമീപത്തെ കൈത്തോട്ടിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദ് ബിലാലിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാല് മാസം പ്രായമായ ഷെസ ഫാത്തിമ മാസം തികയാതെയാണ് ജനിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കുഞ്ഞും ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂർച്ഛിച്ച വിവരം ബിലാലിനെ അറിയിച്ചശേഷം മറ്റൊരു വാഹനത്തിൽ വീട്ടുകാർ കുട്ടിയെ ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ കുഞ്ഞിനെയും രക്ഷിക്കാനായില്ല. ജനിച്ചപ്പോൾ തന്നെ ഉണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങൾ കാരണം മൂന്ന് മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. ബിലാലിന്റെ ഭാര്യ ഷംഷീറയുടെ മാട്ടൂൽ ബീച്ച് റോഡിലെ വീട്ടിലേക്ക് അമ്മയും കുഞ്ഞുമെത്തിയിട്ടു ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളൂ. ഇരുവരെയും മൃതദേഹം മാട്ടൂൽ സൗത്ത് മൊഹ്യുദീൻ പള്ളിയിൽ ഖബറടക്കി.
പരേതനായ നാറാത്തെ മുഹമ്മദ് കുഞ്ഞിയുടെയും മുക്കലക്കകത്ത് ഹഫ്സത്തിന്റെയും മകനാണ് ബിലാൽ. ഭാര്യ: കാക്കണ്ടി ഷംഷീറ. ദുബായിൽ െ്രെഡവറായി ജോലിചെയ്തുവരികയായിരുന്നു മുഹമ്മദ് ബിലാൽ. മൂന്നുമാസം മുമ്പാണ് ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയത്. എന്നാൽ ലോക്ഡൗണിനെ തുടർന്ന് തിരിച്ചുപോകാൻ പറ്റിയിരുന്നില്ല.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…