kerala

മതം പ്രശ്‌നമായി, പെണ്‍കുട്ടിയും പ്രണയം നിരസിച്ചു; അവളുടെ വീടിന് മുന്നില്‍ തീ കൊളുത്തിയ യുവാവ് മരിച്ചു

ശ്രീകണ്ഠപുരം: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെ വീടിനുമുന്നിലെത്തി ദേഹത്ത് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു.മലപ്പട്ടം കൊളന്ത സ്വദേശിയും കാവുമ്ബായിയില്‍ താമസക്കാരനുമായ പണ്ണേരി ലെജിനാണ് (22) മരിച്ചത്.അഗ്നിരക്ഷസേനയുടെ സിവില്‍ ഡിഫന്‍സ് വളന്റിയറായി ലെജിന്‍ സേവനമനുഷ്ഠിച്ചിരുന്നു. കോവിഡ് വളന്റിയറുമായിരുന്നു. വാക്‌സിനേഷന്‍ സമയത്ത് ആശുപത്രിയില്‍ വെച്ചാണ് ലെജിന്‍ 18കാരിയുമായി പരിചയപ്പെട്ടത്. വിവാഹക്കാര്യം ലെജിന്‍ സ്വന്തംവീട്ടില്‍ അറിയിച്ചപ്പോള്‍ സഹോദരിയുടെ വിവാഹം കഴിഞ്ഞശേഷം പരിഗണിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ലെജിന്‍ മറ്റൊരു മതക്കാരനായതിനാല്‍ യുവതിയുടെ വീട്ടുകാര്‍ വിവാഹാഭ്യര്‍ഥന നിരസിച്ചു.

യുവതിയുടെ സഹോദരന്‍ പിന്തുടരുകയും ആക്രമിക്കുകയും ചെയ്തുവെന്നും പറയുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന കത്ത് ലെജിന്‍ വീട്ടില്‍ എഴുതിവെച്ചിരുന്നു. വീട്ടുകാര്‍ കത്ത് പൊലീസിന് കൈമാറി. രണ്ടുദിവസമായി യുവാവിനെ പെണ്‍കുട്ടിയുടെ വീടിനുസമീപം പലരും കണ്ടിരുന്നു. ദേഹത്ത് തീകൊളുത്തുന്നതിന് മുമ്ബ് ഇക്കാര്യം ലെജിന്‍ സുഹൃത്തിനെ വിളിച്ചറിയിച്ചിരുന്നു. ലെജിന്‍ തീകൊളുത്തുന്നതുകണ്ട് ബോധംകെട്ടുവീണ പെണ്‍കുട്ടിക്ക് ഒടുവള്ളി ആശുപത്രിയില്‍ ചികിത്സ നല്‍കി.

ഞായറാഴ്ച വൈകീട്ട് നടുവിലിനടുത്ത കണ്ണാടിപ്പാറ താഴെ വിളക്കന്നൂരിലെ 18കാരിയുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍വെച്ചാണ് ലെജിന്‍ ദേഹത്ത് തീകൊളുത്തിയത്. പ്രദേശവാസികള്‍ ചേര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 70 ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായതിനാല്‍ മംഗളൂരു ഫാ. മുള്ളേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. ശ്രീകണ്ഠപുരം എസ്.ഐ പി.പി. അശോക് കുമാറും എ.എസ്.ഐ സിദ്ദീഖും മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ലക്ഷ്മണന്‍-സിജി ദമ്ബതികളുടെ മകനാണ് ലെജിന്‍. സഹോദരി: ലിമിഷ.

Karma News Network

Recent Posts

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

36 mins ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

1 hour ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

1 hour ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

2 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

2 hours ago

സെറ്റിലെ ബലാൽസംഗം, പ്രതിയെ രക്ഷിച്ചത് സി.പി.എം നേതാവ്, തന്നെ മോശക്കാരിയാക്കി, യുവതി വെളിപ്പെടുത്തുന്നു

ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…

3 hours ago