kerala

പട്ടിണി മൂലം പിടഞ്ഞ് മരണം, മുഖ്യമന്ത്രിക്ക് കത്തെഴുതിവയ്ച്ച് ജീവനൊടുക്കി

കോട്ടയം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ പലര്‍ക്കും തങ്ങളുടെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും ആയവരുമുണ്ട്. ഇത്തരത്തില്‍ ജോലിനഷ്ടപ്പെട്ട് സാമ്പത്തിക പ്രശ്‌നങ്ങളും പട്ടിണിയും സഹിക്കാനാവാതെ ഹോട്ടല്‍ ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് കത്ത് എഴുതി വെച്ച ശേഷം ജീവന്‍ ഒടുക്കി. കോട്ടയം കടുത്തുരുത്തി വെള്ളാശേരി കാശാംകാട്ടില്‍ രാജു ദേവസ്യ എന്ന 55 കാരനാണ് ജീവനൊടുക്കിയത്. തറവാട്ടില്‍ പോയി അമ്മയെ കണ്ട ശേഷം തൊട്ടടുത്ത മുറിയില്‍ കയറി രാജു തൂങ്ങി മരിക്കുകയായിരുന്നു.

14 വര്‍ഷമായി ഹോട്ടലില്‍ സപ്ലെയര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു രാജു. ലോക്ക്ഡൗണ്‍ കാരണം ജോലി പോയതോടെ വീട്ടുവാടക പോലും കൊടുക്കാന്‍ പറ്റാതായി. മക്കളുടെ സ്‌കൂള്‍ വിദ്യാഭ്യാസവും മുടങ്ങുമെവന്ന ഘട്ടമെത്തി. ഇതോടെയാണ് മനം നൊന്ത് ഇദ്ദേഹം ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

”ഭാര്യയും മക്കളും മിക്ക ദിവസവും പട്ടിണിയിലാണ്. കുട്ടികളുടെ പഠന കാര്യം നോക്കാന്‍ പോലും കഴിയുന്നില്ല. വേറെ നിവൃത്തിയില്ലാതെയാണ് ജീവനൊടുക്കുന്നത്, ഒരു വീട് വയ്ക്കാന്‍ സഹായിക്കണം, കൈയൊഴിയരുത് ”. രാജുവിന്റെ പോക്കറ്റില്‍ നിന്നു കിട്ടിയ മുഖ്യമന്ത്രിക്കുള്ള കത്തില്‍ പറയുന്നു.

കടുത്തുരുത്തി കെ എസ് പുരം അലരിയില്‍ എട്ട് വര്‍ഷമായി രാജുവും ഭാര്യ ഷീലയും മക്കളായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എയ്ഞ്ചലും ഇമ്മാനുവലും വാടകയ്ക്ക് താമസിക്കുകയാണ്. നേരത്തെ ഷീലയുടെ സ്വര്‍ണം വിറ്റ് ഏഴ് സെന്റ് സ്ഥലം വാങ്ങിയിരുന്നു. വീടു വയ്ക്കാനായി പഞ്ചായത്തിന്റെ സഹായത്തിനായി ഓഫീസില്‍ അപേക്ഷ നല്‍കിയിട്ടും യാതൊരു പ്രതികരണവും ലഭിച്ചില്ല. വെള്ളാശേരിയിലെ തറവാട്ടില്‍ സഹോദരനും അമ്മയുമാണുള്ളത്. ഒരു വര്‍ഷമായി തളര്‍ന്ന് കിടക്കുന്ന അന്നമ്മ മാത്രമാണ് രാജു വീട്ടില്‍ എത്തിയ സമയം ഉണ്ടായിരുന്നത്. അനുജന്‍ സന്തോഷ് തിരികെ എത്തിയപ്പോഴാണ് രാജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് 2 ന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന (താഴത്തുപള്ളി) പള്ളിയില്‍.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

25 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

58 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago