തൃശ്ശൂര്‍: ഹോട്ടല്‍ മുറിയില്‍ യുവാവും യുവതിയും മരിച്ച സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ബന്ധത്തില്‍നിന്ന് പിന്മാറുമോയെന്ന സംശയത്തെത്തുടര്‍ന്ന് മദ്യം കൊടുത്ത് കഴുത്തുഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു.
പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസും (39) തൃശ്ശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രസ്മയും (31) ആണ് തൃശ്ശൂരിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാത്രി മരിച്ചത്. വിവാഹമോചിതയായ രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. കോവിഡ് കാലത്ത് വീട്ടില്‍ സ്ഥിരമായി വരാറുള്ള ഗിരിദാസുമായി രസ്മ അടുപ്പമായി. ഇവരെ വിവാഹം കഴിപ്പിക്കാന്‍ ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചിരുന്നതായി പറയുന്നു. കൊല്ലത്തെ ബാറില്‍ ജീവനക്കാരനായ ഗിരിദാസ് അവിവാഹിതനാണ്.
രസ്മയ്ക്ക് ആറ് വയസ്സുള്ള കുട്ടിയുണ്ട്. അമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോകാനെന്ന് പറഞ്ഞാണ് രസ്മ വീടുവിട്ടിറങ്ങിയത്. കഴിഞ്ഞ 16-ന് മുറിയെടുത്ത ഇരുവരും പുറത്ത് പോയിരുന്നു. ബുധനാഴ്ച തിരിച്ചെത്തി. പിന്നീട് മുറിയുടെ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ഈസ്റ്റ് പോലീസില്‍ അറിയിക്കുകയായിരുന്നു. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് ഗിരിദാസിനെ കണ്ടെത്തിയത്. രസ്മ കട്ടിലില്‍ മരിച്ചനിലയിലായിരുന്നു.
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…