മൃഗശാലയിലെ കൂട്ടിൽ കടന്നുകയറിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ എസ്വി മൃഗശാലയിലാണ് സംഭവം. മൃഗശാല സന്ദർശനത്തിനെത്തിയ രാജസ്ഥാൻ സ്വദേശിയായ പ്രഹ്ളാദ് ഗുൽജാറാണ് സിംഹത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും സെൽഫി എടുക്കുന്നതിനായാണ് ഇയാൾ കൂട്ടിലേക്ക് ചാടിയതെന്നുമാണ് ജീവനക്കാർ പറയുന്നത്. സിംഹക്കൂടിന്റെ ചുറ്റുമതിലിന് പുറത്തുള്ള ജീവനക്കാരെ വകവയ്ക്കാതെ ഇയാൾ ഭിത്തിക്ക് മുകളിൽ സ്ഥാപിച്ച വേലി കടന്ന് കൂട്ടിലേക്ക് ചാടുകയായിരുന്നു.
തുടര്‍ന്ന് ജീവനക്കാർ സിംഹക്കൂട്ടിൽ നിന്ന് പ്രഹ്ളാദ് ഗുൽജാറിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. പക്ഷേ സിംഹത്തിന്റെ ആക്രമണത്തിൽ പ്രഹ്ളാദ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
സംഭവത്തില്‍ മൃഗശാല ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രഹ്ളാദ് ഗുജ്ജര്‍ ഒറ്റയ്ക്കാണ് മൃഗശാലയിലെത്തിയത്. ഇയാളുടെ കുടുംബവുമായി ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമിക്കുകയാണെന്ന് മൃഗശാലാ ക്യൂറേറ്റര്‍ സി. സെല്‍വം പറഞ്ഞു.
മൂന്ന് സിംഹങ്ങളാണ് തിരുപ്പതി മൃഗശാലയില്‍ ഉള്ളത്. ദുംഗാര്‍പുരിന് പുറമെ കുമാര്‍, സുന്ദരി എന്നിവയാണ് തിരുപ്പതി മൃഗശാലയിലെ മറ്റ് സിംഹങ്ങള്‍. സംഭവത്തിന് ശേഷം ദുംഗാര്‍പുരിനെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. സിംഹം ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…
തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ഗവർണർ ആരിഫ്…
ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ…
മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന് (24) ആണ്…
ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…