kerala

എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു, 39കാരന് ഏഴുവർഷം തടവും പിഴയും

തിരുവനന്തപുരത്ത് പോക്സോ കേസ് പ്രതിക്ക് 7 വർഷം തടവ് ശിക്ഷ. 2017 ൽ അയിരൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വർക്കല പോക്സോ ഫാസ്റ്റ് ട്രാക്ക് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. ഇലകമൺ സ്വദേശി ലാൽ ( 39 ) എട്ടുവയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് ഉപദ്രവിക്കുകയായിരുന്നു. കുട്ടി ബലമായി വായ് പൊത്തി ഉപദ്രവിച്ചു. ഇത് കണ്ട ഇളയ സഹോദരനായ കുട്ടി എതിർക്കാൻ ശ്രമിച്ചപ്പോൾ ആ കുട്ടിയെയും ഇയാൾ മർദ്ദിച്ചു.

കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയിരൂർ പൊലീസ് കേസെടുക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ കോടതി വിധി പ്രസ്താവിച്ചത്. ലാലിന് മേൽ ചുമത്തിയ വിവിധ വകുപ്പുകളിലായി 18 വർഷം തടവും 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ആകെ 7 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയാകും. പിഴത്തുകയിൽ നിന്നും 20,000 രൂപ പെൺകുട്ടിക്ക് നൽകാനും കോടതി പറഞ്ഞു.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

45 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

1 hour ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

2 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago