kerala

ഭാര്യാ ബന്ധുക്കള്‍ പിച്ചക്കാരനെന്ന് മുദ്രകുത്തി; 31ാം വയസ്സില്‍ സര്‍ക്കാര്‍ ജോലി നേടി യുവാവ്

പലപ്പോഴും വിജയത്തിന് മുന്നില്‍ പലപ്പോഴും പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിക്കപ്പെട്ട പല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്ന് ശ്രദ്ധിച്ചാല്‍ നമുക്ക് ചുറ്റും തന്നെ ഇത്തരത്തില്‍ പല ഉദാഹരണങ്ങള്‍ കാണാം. ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ പി എസ് സി പരീക്ഷ പോലുള്ള പരീക്ഷകള്‍ പഠിച്ചെഴുതുന്നത് നമുക്ക് പറ്റിയ പണി അല്ലെന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം നെഗറ്റീവ് ചിന്തകളൊന്നും ഒന്നുമല്ലെന്ന് വ്യക്തമാക്കുന്ന ജീവിത കഥയാണ് കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജിനേഷ് നന്ദനം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാര്യം വിവരിക്കുന്നത്. തന്റെ പ്രിയ സുഹൃത്തായ അജിത് ഏറെ നാളത്തെ കഷ്ടപ്പാടിന് ശേഷം മുപ്പത്തിയൊന്നാം വയസില്‍ പി.എസ്.സി പഠനത്തിലേക്ക് തിരിയുന്നതും കഠിനമായ പരിശ്രമത്താല്‍ കേവലം നൂറ്റിപ്പത്ത് ദിവസം കൊണ്ട് സര്‍ക്കാര്‍ ജോലി കരസ്ഥമാക്കിയതുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

ഡിവോര്‍സ് കേസും ആയി ബന്ധപ്പെട്ട് കോടതിയില്‍ ചെന്നപ്പോള്‍ ആണ് #Ajith_Vedhsaree യെ കാണുന്നത്. ഒരുമിച്ചു ഒരു സ്‌കൂളില്‍ പഠിച്ചവര്‍ ആണ് ഞങ്ങള്‍. കോടതിയില്‍ ജഡ്ജിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആണ് ഇപ്പോള്‍. വളരെ അഭിനമാനം തോന്നി എനിക്ക്. പക്ഷേ അവിടെ വരെ ഉയരാന്‍ അജിത്തിനുണ്ടായ ഒരു സാഹചര്യം എല്ലാവരും വായിക്കണം.

#അജിത്തിന്റെ_വാക്കുകള്‍_ഇനി_കേള്‍ക്കാം

98 #രൂപ_മുതല്‍_സര്‍ക്കാര്‍_ജോലി_വരെ..

സുഹൃത്തുക്കളെ…

ഇടുക്കി 201821 LGS റാങ്ക് ലിസ്റ്റില്‍ നിന്നും ഇടുക്കി ജില്ല കോടതിയില്‍ 4th Additional ല്‍ ഓഫീസ് അറ്റന്‍ഡന്റ് ആയി ഞാന്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

മുകളില്‍ സൂചിപ്പിച്ച തലക്കെട്ടിന് ആധാരമായ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നു.എന്തിന് വേണ്ടി എന്നു ചോദിച്ചാല്‍.ഇന്നീ നിലയില്‍ എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ ആദ്യം കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം… #അഞ്ജു_എന്റെ_ഭാര്യ.

ജാതി ചിന്തകള്‍ക്കധീതമായി എന്റെ ജീവിതത്തിലേക്കവള്‍ കടന്നു വരുമ്പോള്‍ എന്റെ കൈയിലുണ്ടായിരുന്നത് '98 രൂപയും'പിച്ചക്കാരന്‍ എന്ന പേരും(ചില ഭാര്യാ ബന്ധുക്കള്‍ ചാര്‍ത്തിയത്)അവിടെ തുടങ്ങിയ ജീവിതം എനിക്ക് ഒരു വാശിയുടെയും ഓരോ ഓര്‍മപ്പെടുത്തലുകളുടെയും കൂടിയായിരുന്നു.അവിടം മുതല്‍ കൈപ്പിടിച്ച് കൂടെ നിന്നു എന്റെ ജീവന്റെ പാതി അഞ്ജു..

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തു ജോലികള്‍ നിരവധിയായിരുന്നു. കൂലിപ്പണിയും, പെയിന്റിങും, സംഗീതസംവിധാനവും വരെ അതില്‍ ചിലതു മാത്രമായിരുന്നു..

അന്ന് ആത്മാവിശ്വാസമായി കട്ടക്ക് കൂടെ നിന്നു അഞ്ജു….

പിന്നീട് ഈ ജോലികൊണ്ടൊന്നും മുന്നോട്ട് പോകില്ലെന്നു കണ്ടനിമിഷം ഉള്ളില്‍ കാലങ്ങളായി കൂട്ടിവച്ച സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം വീണ്ടും കാണാന്‍ പ്രേരിപ്പിച്ചു അഞ്ജു…

ജോലികളൊക്കെ നിര്‍ത്തി മുഴുവന്‍ സമയവും PSC പഠനത്തിനായി കയ്യില്‍ പണമില്ലാതെ വിഷമിച്ച എന്റെ മുന്നില്‍ വന്നിട്ട്.'ചേട്ടായി പഠിച്ചോ.. ഞാന്‍ ജോലിക്ക് പോയി ചേട്ടായിയെ പഠിപ്പിച്ചോളാം എന്നു പറഞ്ഞ് ഒരു രക്ഷകര്‍ത്താവിനെ പോലെ എന്നെ പഠിപ്പിച്ചു അഞ്ജു….

31ആം വയസ്സില്‍ psc പഠനത്തിനായി കട്ടപ്പന Competitor ന്റെ പടി കയറുമ്പോള്‍ എന്റെ മുന്നില്‍ അവളുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു.. ആ ഊര്‍ജമാണ് 110 ദിവസം കൊണ്ട് 16600 ഓളം പേര്‍ എഴുതിയ പരീക്ഷയില്‍ 989 പേരുടെ റാങ്ക് ലിസ്റ്റില്‍ എനിക്ക് 247 ആം റാങ്ക് നേടാന്‍ സാധിച്ചത്..

ഈ അവസരം ഒരുപാട് ആളുകളോട് നന്ദി പറയുന്നു..എന്റെ ഗുരുക്കന്മാര്‍.. സുഹൃത്തുക്കള്‍..അങ്ങനെ..

എന്നും വിമര്‍ശനങ്ങളും അവഹേളനവും എന്റെ കൂടെപിറപ്പായിരുന്നു.ഇന്ന് ഞാന്‍ ഇവിടെ നില്‍ക്കുമ്പോള്‍ എന്നെ വിമര്‍ശിച്ചവരോടും അവഹേളിച്ചു മാറ്റിനിര്‍ത്തിയവരോടും.ഒന്നേ പറയാനുള്ളു..

നന്ദി.. നന്ദി.. നന്ദി..

നബി: ഇത് ഒരു സ്‌നേഹത്തിന്റെ കഥയാണ് നിശ്ചയദാര്‍ഢ്യതിന്റെ കഥയാണ്. നമുക്കും സ്‌നേഹിക്കാം പരസ്പരം, ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അത് കാരണമാകും എന്നു കാണിച്ചുതരുന്നു ഈ കൂട്ടുകാരന്‍.

സ്‌നേഹപൂര്‍വ്വം??നന്ദന്‍

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

14 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

29 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

44 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago