kerala

മനുഷ്യന് വ്യത്യസ്തങ്ങളായ ആരാധനാ രീതികൾ ഉണ്ടെങ്കിലും എല്ലാവരുടെയും ലക്ഷ്യം ഒന്നാണ് – മോഹൻ ഭാഗവത്.

ന്യൂ ഡൽഹി . ആത്മീയ സത്യം സാക്ഷാത്കരിക്കുന്നതിനായി മനുഷ്യന് വ്യത്യസ്തങ്ങളായ ആരാധനാ രീതികൾ ഉണ്ടെങ്കിലും എല്ലാവരുടെയും ലക്ഷ്യം ഒന്ന് തന്നെയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദുമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായി കണക്കാക്കപ്പെടുന്ന നാല് വേദങ്ങളിൽ ഒന്നായ സംവേദത്തിന്റെ ഉറുദു വിവർത്തനത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഭാഗവത്. വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത ആരാധനാ രീതികളുണ്ടാകുമെന്നും എന്നാൽ എല്ലാവരുടെയും ലക്ഷ്യം ഒന്നാണ് എന്നാണ് ഭാഗവത് പറഞ്ഞത്.

ഒരേ സത്യം വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത തരമായി മനസ്സിലാക്കാൻ കഴിയുമെന്ന് പുരാതന ഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദാഹരങ്ങൾ ചൂണ്ടിക്കാട്ടി ഭഗവത് പറഞ്ഞു. എല്ലാവരെയും നയിക്കുന്നയാൾ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നതായി മതസൗഹാർദത്തിന്റെ ആവശ്യകത അടിവരയിട്ട് ഭാഗവത് പറഞ്ഞു.

‘പല വഴികളിലൂടെ ഒരു ഒരു പർവതത്തിന്റെ മുകളിൽ എത്താൻ കഴിയും. വ്യത്യസ്ത വ്യക്തികൾ വ്യത്യസ്ത വഴികൾ സ്വീകരിക്കും. എന്നാൽ മറ്റുള്ളവർ തെറ്റായ വഴി സ്വീകരിച്ചുവെന്ന് നാം ചിന്തിക്കാൻ പാടില്ല. എല്ലാവരും ഒരേ ലക്ഷ്യത്തിലേക്കാണ് കയറുന്നത് അത് മുകളിലുള്ള ഒരാൾക്ക് കാണാൻ കഴിയുന്നുണ്ട്’, ഭാഗവത് പറഞ്ഞു.

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

7 hours ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

8 hours ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

8 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

9 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

10 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

10 hours ago