കൊല്ലം : കൊട്ടാരക്കരയിൽ പട്ടാപ്പകൽ നടുറോഡിൽ നാട്ടുകാർ നോക്കിനിൽക്കെ മകൻ അമ്മയെ കുത്തിക്കൊന്നു. തലവൂർ അരിങ്ങട ചരിവിള പുത്തൻ വീട്ടിലെ മിനി (50) ആണ് മരിച്ചത്. മകൻ ജോമോൻ (30) പൊലീസ് കസ്റ്റഡയിലാണ്. കൊട്ടാരക്കര ചെങ്ങമനാട് ഇന്ന് രാവിലെ 11.15നായിരുന്നു കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്.
കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസിയായിരുന്നു മിനി. ഇന്ന് രാവിലെ അവിടെ നിന്ന് കൂട്ടികൊണ്ടുവരുന്ന വഴിയാണ് മകൻ കൊലപ്പെടുത്തിയത്. ചെങ്ങമനാട് ജംഗ്ഷനിൽ എത്തിയപ്പോൾ മിനിയെ ബെെക്കിൾ നിന്ന് ഇറക്കി നെഞ്ചിലും വയറിലുമായി നാല് തവണ കുത്തി. മിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഓടി രക്ഷപ്പെടാൻ ലോറിയുടെ മുകളിൽ കയറിയ ജോമോനെ നാട്ടുകാർ പിടിച്ചുവച്ചു.
പ്രതിയെ കൊട്ടാരക്കര പൊലീസ് ചോദ്യം ചെയ്യുകയാണ്. മിനിയ്ക്ക് മാനസികപ്രശ്നം ഉണ്ടെന്നാണ് വിവരം.
ക്രൂര കൊലപാതകം കണ്മുൻപിൽ കണ്ടതിന്റെ നടുക്കത്തിലാണ് നാട്ടുകാർ. സംഭവം നടന്ന ഉടൻതന്നെ നാട്ടുകാർ മിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…