topnews

വീഴ്ചയിൽ പരിക്കേറ്റെന്ന് കള്ളം പറഞ്ഞു; അന്വേഷണത്തിൽ കള്ളി വെളിച്ചത്തായി; അമ്മയെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ

കോട്ടയം : അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. കോട്ടയം പനച്ചിക്കാടൻ സംഭവം. പനച്ചിക്കാട് സ്വദേശി സതി(80)യുടെ മരണത്തിൽ മകൻ ബിജു (52) വാണ് അറസ്റ്റിലായത്. നവംബർ 23 നായിരുന്നു സതി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. അമ്മക്ക് വീഴ്ചയിൽ പരുക്കേറ്റുവെന്നായിരുന്നു ആശുപത്രിയിലെത്തിച്ച സമയത്ത് ബിജു മൊഴി നൽകിയിരുന്നത്.

എന്നാൽ മൃതദേഹം ചിതയിൽ വയ്ക്കുന്നതിന് തൊട്ടുമുമ്പാണ് കൊലപാതകമെന്ന സംശയം പൊലീസിനുണ്ടായത്. ഇതോടെ സംസ്കാര ചടങ്ങുകൾ ഒഴിവാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോസ്റ്റ്മോർട്ടത്തിലാണ് ബിജു അമ്മയെ ചവിട്ടി കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തി.

മെഡിക്കൽ കോളജിൽ ചികിൽസയിൽ ഇരിക്കുമ്പോഴും അമ്മയെ ഭീഷണിപ്പെടുത്തി ബിജു കള്ള മൊഴി നൽകിയെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് ചിങ്ങവനം പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്തു. ആരും അറിയാതെ പോകുമായിരുന്ന സംഭവത്തിൽ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് കൊലപാതക വിവരം പുറത്തറിയാൻ ഇടയാക്കിയത്

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

16 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

23 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

38 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

52 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

2 hours ago