കണ്ണൂര്‍: ബോംബ് നിര്മ്മാണത്തിനെടെയുണ്ടായ സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ രണ്ടു കൈപ്പത്തികളും അറ്റു. കണ്ണൂര്‍ കതിരൂര്‍ നാലാം മൈല്‍ സ്വദേശി നിജേഷിനാണ് അപകടം സംഭവിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ നിജേഷിനെ മംഗലാപുരത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.
കതിരൂര്‍ നാലാം മൈല്‍ വീടിന് പുറകിലിരുന്നു ബോംബ് നിര്‍മ്മിക്കവെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. സ്ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ മറ്റൊരു സിപിഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരിക്കേറ്റ നിജേഷിനെ തശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പരക്കെ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് ബോംബ് നിര്‍മ്മാണത്തിനിടെ സിപിഎം പ്രവര്ത്തകന് അപകടം സംഭവിച്ചിരിക്കുന്നത്. ജില്ലയിലാകെ അക്രമത്തിന് സിപിഎം കോപ്പുകൂട്ടുന്നു എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തിന് ശക്തി നല്‍കുന്നതാണ് ഈ സംഭവം.
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…
കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…
ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…
ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ നാല്…
ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…
കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…