topnews

റോഡിലേക്കിറങ്ങിയ പിഞ്ച് കുഞ്ഞിന് രക്ഷകനായി, ഏവരും തിരഞ്ഞ ആ യുവാവ് പൊന്നാനിയിലുണ്ട്

പൊന്നാനി : വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് കയ്യിൽ കളിപ്പാട്ടങ്ങളുമായി നടക്കുന്ന ഒരു പിഞ്ചുകുഞ്ഞ്. കാറും ലോറിയും ഉൾപ്പെടെ പായുന്ന റോഡിലേക്ക് ഏതു നിമിഷവും ആ കുരുന്ന് നടന്നു കയറിയേക്കുമെന്ന നെഞ്ചിടിപ്പോടെ ആ ദൃശ്യം കാണുമ്പോൾ, സിനിമാ സീനുകളെപ്പോലും വെല്ലുന്ന നാടകീയതോടെ സ്ലോമോഷനിൽ റിവേഴ്സ് വരുന്ന ഒരു കാർ. അതിൽനിന്ന് പുറത്തിറങ്ങുന്ന ഒരു യുവാവ് പെട്ടെന്ന് റോഡിലേക്കു പ്രവേശിക്കാനായുന്ന കുഞ്ഞിനെ ഇരുകൈ കൊണ്ടും കോരിയെടുക്കുന്നു. എന്നിട്ട് റോഡരികിലെ വീട്ടിലേക്കു നടക്കുന്നു , ദൃശ്യങ്ങൾ കണ്ടിരിക്കുന്നവർക്ക് ഉണ്ടായ സമാധാനം എത്ര വലുതായിരുന്നു. ഇത് കണ്ട പലരും പ്രധാനമായി ചോദിച്ച രണ്ടു ചോദ്യങ്ങളുണ്ട്.

ഒരു വയസ്സ് മാത്രം പ്രായമുള്ള ഈ കുഞ്ഞിനെ അന്വേഷിക്കാതെ അതിന്റെ ‘അമ്മ എന്ത് ചെയ്യുകയായിരുന്നു. രണ്ട ആ കുഞ്ഞിനെ കാറിൽ വന്നു രക്ഷിച്ചവർ ആര്. അതിനുള്ള ഉത്തരം മലപ്പുറം ജില്ലയിലെ പൊന്നാനിയിലുണ്ട്. ദൃശ്യങ്ങൾ കണ്ടവർ ഒരുമിച്ചു തിരയുന്ന ആ ചെറുപ്പക്കാരൻ, പൊന്നാനി സ്വദേശി മുസീറാണ്. ദൃശ്യങ്ങളിലുള്ളത് മുസീർ മാത്രമാണെങ്കിലും, ആ കുഞ്ഞിനെ ജീവിതത്തിലേക്കു തിരിച്ചുപിടിക്കാൻ മുസീറിനൊപ്പംനിന്ന മറ്റു ചിലർ കൂടിയുണ്ട്. പക്ഷെ അവരൊന്നും ദൃശ്യങ്ങളിൽ ഇല്ലെന്നു മാത്രം.

ഗൾഫിൽ ജോലി ചെയ്യുന്ന മുസീർ പെരിന്തൽമണ്ണ എംഇഎസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാനായാണ് അവധിക്കു നാട്ടിലെത്തിയത്. ഉമ്മയ്ക്കും അമ്മാവന്റെ മകൻ മുഹമ്മദ് അജ്മലിനും സുഹൃത്തുക്കളായ യൂസഫിനും നസറുദ്ദീനും ഒപ്പമാണ് മുസീർ ആശുപത്രിയിലേക്കു പോയത്. അവിടെനിന്ന് തിരികെ പൊന്നാനിയിലേക്കു വരുംവഴി, കൊപ്പം വളാഞ്ചേരി പാതയിലെ ഒന്നാന്തിപടിയിലാണ് നമ്മളെല്ലാം ഹൃദയമുലഞ്ഞു കണ്ടിരുന്നുപോയ ആ സംഭവമുണ്ടായത്. ഒരു വയസ്സുകാരനായ റിബാൻ എന്ന കുഞ്ഞാണ്, ഉമ്മ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പുറത്തിറങ്ങിപ്പോയത്. റോഡരികിൽ അപകടത്തിലേക്കു കാലെടുത്തു വയ്ക്കാനാഞ്ഞു നിന്ന കുഞ്ഞിനെ ആദ്യം കണ്ട മുഹമ്മദ് അജ്മൽ പറയുന്നതിങ്ങനെ

‘‘ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവനെ കാണാനാണ് ഞങ്ങൾ പോയത്. ഞാനും അമ്മായിയും ആ ദൃശ്യങ്ങളിൽ കാണുന്ന മുസീറും പിന്നെ രണ്ടു സുഹ‍ൃത്തുക്കളുമൊത്ത് കാറിലായിരുന്നു യാത്ര. പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവനെ സന്ദർശിച്ച ശേഷം മടങ്ങുമ്പോൾ ഞാനാണ് വണ്ടിയോടിച്ചിരുന്നത്. അതിനിടെയാണ് കൊപ്പത്തിനു സമീപത്തുവച്ച് ഒരു ചെറിയ കുഞ്ഞ് റോഡരികിയിൽ നിൽക്കുന്നതു കണ്ടത്.ആ സ്ഥലം ഇപ്പോൾ എന്റെ മനസ്സിൽ‌ കൃത്യമായിട്ടില്ല. കുഞ്ഞിനെ കണ്ടെങ്കിലും പെട്ടെന്നു വണ്ടി നിർത്താനായില്ല. അൽപം മുന്നോട്ടു മാറി വണ്ടി നിർത്തിയ ശേഷം ഞങ്ങൾ റിവേഴ്സ് എടുത്തു തിരികെ വരികയായിരുന്നു. അപ്പോഴേക്കും പിന്നിലിരുന്ന മുസീർ ചാടിയിറങ്ങി കുഞ്ഞിനെ എടുത്തു.

പിന്നിലിരുന്ന ഞങ്ങളുടെ സുഹൃത്തുക്കളും പുറത്തിറങ്ങി. കുഞ്ഞിനെ വീട്ടിലുണ്ടായിരുന്ന ഉമ്മയെ ഏൽപിച്ച് ഞങ്ങൾ യാത്ര തുടർന്നു. സംഭവം നടന്നിട്ട് മൂന്നു ദിവസം കഴിഞ്ഞു. ഈ ദൃശ്യങ്ങൾ പുറത്തുവന്ന ശേഷം ആ കുഞ്ഞിന്റെ . കുവൈത്തിലുള്ള പിതാവാണ് വിളിച്ചത്. കുഞ്ഞിനെ രക്ഷിച്ചതിനു നന്ദി പറ‍ഞ്ഞ അദ്ദേഹം, ഉടൻ നാട്ടിൽ വരുന്നുണ്ടെന്നും അപ്പോൾ കാണാമെന്നും ഇവരെ അറിയിച്ചിട്ടുണ്ട്.

karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

16 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

31 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

55 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago