topnews

യുവാവിനെ അയൽവാസി വീട്ടിൽക്കയറി കുത്തിക്കൊന്നു ; തടയാൻ ശ്രമിച്ച പതിനേഴുകാരന് കുത്തേറ്റു

കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ യുവാവിനെ അയൽവാസി വീട്ടിൽക്കയറി കുത്തിക്കൊന്നു. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ചേരിക്കോണം സ്വദേശി സന്തോഷാണ് (42) കൊല്ലപ്പെട്ടത്. ബന്ധുവായ യുവാവിനും കുത്തേറ്റു. സംഭവത്തിന് പിന്നാലെ അയൽവാസിയായ പ്രകാശനെ പൊലീസ് പിടികൂടി.

സന്തോഷിന്റെ വീട്ടിലെത്തിയ അയൽവാസിയായ പ്രകാശ് കുത്തിവീഴ്ത്തുകയായിരുന്നു. സംഭവം കണ്ടുനിന്ന ബന്ധുവായ പതിനേഴുകാരൻ തടയാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

സന്തോഷ് ഇറങ്ങിയോടി അയൽവാസിയുടെ വീട്ടിലെത്തി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും അയൽവാസികളും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തെത്തുടർന്ന് നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

3 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

30 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago