topnews

ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി, വിവാഹമോചനത്തിന് സമ്മതിച്ച ഇരുവരും പിരിഞ്ഞു, പിന്നാലെ പോയി കഴുത്തറുത്ത് യുവാവ്

പത്തനാപുരം: ഒത്തുതീർപ്പ് ചർച്ചകൾക്കുശേഷം മടങ്ങുകയായിരുന്ന യുവതിയെ ഭർത്താവ് പിന്തുടർന്നെത്തി നടുറോഡിൽവെച്ച് കഴുത്തറത്തു. ഗുരുതരമായി പരിക്കേറ്റ പത്തനാപുരം കടശ്ശേരി രേവതിവിലാസത്തിൽ രേവതി(24)യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ പത്തനാപുരം-കുന്നിക്കോട് റോഡിൽ മൗണ്ട് താബോർ കുരിശ്ശടിക്ക് എതിർവശം ആൾക്കാർ നോക്കിനിൽക്കെയാണ് യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മലപ്പുറം അനന്താവൂർ ബാവപ്പടി, നൈനിക്കാട്ടിൽവീട്ടിൽ ഗണേഷ് (30) നാട്ടുകാർ കെട്ടിയിട്ട് പോലീസിൽ ഏൽപ്പിച്ചു. ചൊവ്വാഴ്ച ഒന്നരയോടെയായിരുന്നു സംഭവം.

ഇരുവരും ഒൻപതുമാസം മുമ്പായിരുന്നു വിവാഹം കഴിച്ചത്. എന്നാൽ ഏറെനാളായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. പിന്നലെ ഗണേഷ് പത്തനാപുരം പോലീസ് സ്റ്റേഷനിൽ ഭാര്യയെ കാണാനില്ലെന്നുകാട്ടി പരാതി നൽകി. ഇതേത്തുടർന്ന് ഇരുവരെയും ചൊവ്വാഴ്ച സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ യുവാവിനെ വേണ്ടെന്ന് യുവതി ഉറപ്പിച്ചു പറഞ്ഞു. ഉഭയകക്ഷി സമ്മതപ്രകാരം വിവാഹമോചനത്തിന് ഇരുവരും സമ്മതിച്ച ശേഷം മടങ്ങി.

പിന്നാലെ കൂടിയ ഭർത്താവ് പഞ്ചായത്ത് ഓഫീസ് ജങ്ഷനിൽനിന്നു കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി. റോഡിൽ വീണപ്പോൾ കത്തി ഉപയോഗിച്ച് കഴുത്തറത്തു. നാട്ടുകാർ ഓടികൂടുകയും ഗണേഷിനെ പിടിച്ചു മാറ്റുകയും ചെയ്തു. യുവതിയോയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് യുവതി ഇപ്പോൾ ഉള്ളത്. മന്ത്രി കെ.എൻ.ബാലഗോപാൽ യുവതിയെകാണാൻ എത്തിയിരുന്നു. ചികിത്സ ഉറപ്പാക്കുമെന്ന് വാക്ക് നൽകുകയും ചെയ്തു.

karma News Network

Recent Posts

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി, ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി- എംഎ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…

10 mins ago

കടൽഭിത്തി ഉടൻ നിർമ്മിക്കണം, തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടുറോഡിൽ ശയന പ്രദക്ഷിണം നടത്തി ബിജെപി

എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം…

13 mins ago

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി തോട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി ശ്രീകുമാർ തിരുവനന്തപുരത്ത് തോട്ടിൽ മരിച്ച നിലയിൽ. കൂട്ടുകാരൻ മനോജിന്റെ…

42 mins ago

പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, മന്ത്രി മുഹമ്മദ് റിയാസിന് പങ്ക്, കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് കോൺ​ഗ്രസ്

കോഴിക്കോട്: പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ.…

44 mins ago

മരിക്കുന്നതിന്റെ തലേദിവസം വരെ 13 കുപ്പി ബിയറോളം കലാഭവൻ മണി കുടിച്ചു- അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…

1 hour ago

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

2 hours ago