topnews

കാമുകിയുടെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ പ്രതികാരം, അഞ്ഞൂറില്‍ അധികം ലാപ്‌ടോപ്പുകള്‍ കവര്‍ന്ന് യുവാവ്

പരിയാരം: പ്രതികാരം അത് പല വിധത്തിലുണ്ട്. പല പ്രതികാര കഥകളും നാം കേട്ടിട്ടുമുണ്ട്. എന്നാല്‍ കാമുകിക്ക് വേണ്ടി യുവാവ് നടത്തിയ പ്രതികാരമാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. കാമുകിയുടെ വീഡിയോ ചിത്രീകരിച്ച് ഇന്റര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സൈബര്‍ ആക്രമണത്തിന് ഇരയാക്കിയതിലെ പ്രതിഷേധത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500ല്‍ ആധികം ലാപ്‌ടോപ്പുകളാണ് യുവാവ് മോഷ്ടിച്ചത്. അതും എല്ലാം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേത്.

ഒടുവില്‍ പരിയാരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയുടെ ലാപ്‌ടോപ് മോഷ്ടിച്ചതോടെയാണ് കാമുകന്‍ പിടിയിലായത്. സേലം തിരുവാരൂര്‍ സ്വദേശി തമിഴ്‌സെല്‍വനാണ് പിടിയിലായത്. ഇയാള്‍ തന്റെ അപൂര്‍വ്വ പ്രതികാര കഥ പോലീസിനോട് തുറന്ന് പറയുകയും ചെയ്തു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തന്റെ കാമുകിയുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിലുള്ള പ്രതികാരം വീട്ടാന്‍ ആണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ്പും മാത്രം മോഷ്ടിച്ചതെന്ന് തമിഴ്‌സെല്‍വന്‍ പറഞ്ഞു. ആദ്യമായി മോഷണം ആരംഭിച്ചത് 2015ല്‍ ആയിരുന്നു. പിന്നീട് ദക്ഷിണേന്ത്യയിലെ പല മെഡിക്കല്‍ കോളജുകളിലെയും ഹോസ്റ്റലുകളില്‍ നിന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ് മോഷ്ടിച്ചു. കൂടുതലും മോഷണം പിജി ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചായിരുന്നു. പിന്നീട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി.

പ്രതികാരമാണു മോഷണത്തിനു തുടക്കമിടാന്‍ കാരണമെങ്കിലും പിന്നീടു വരുമാനവും മോഷണം തുടരാന്‍ പ്രേരണയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. 20,000 രൂപ മുതല്‍ 25,000 രൂപയ്ക്കു വരെയാണു ലാപ്‌ടോപ് വില്‍ക്കുക. മെഡിക്കല്‍ പിജി വിദ്യാര്‍ഥിയെന്ന വ്യാജനയാണു മെഡിക്കല്‍ കോളജുകളിലും ഹോസ്റ്റലുകളിലും പ്രവേശിക്കുക. ഇതിനു വേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാക്കി തമിഴ്‌സെല്‍വന് നല്‍കുന്നത് മഹാരാഷ്ട്രയിലെ ഇയാളുടെ സുഹൃത്തായ സുമിത്താണെന്നും പൊലീസ് പറഞ്ഞു. സൈബര്‍ അതിക്രമത്തിന് ഇരയായ അതേ പെണ്‍കുട്ടിയെ തന്നെയാണു തമിഴ്‌സെല്‍വന്‍ വിവാഹം കഴിച്ചത്.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

47 seconds ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

2 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

30 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

35 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

55 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago