കണ്ണൂർ : പട്ടാപ്പകൽ യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു. തലശേരി പൂക്കോട് തൃക്കണ്ണാപുരം സ്വദേശിയായ ഷിമിയാണ് ആക്രമണത്തിനിരയായത്. ഓട്ടോ ഡ്രൈവറായ യുവാവ് വീട്ടിൽ അതിക്രമിച്ച് കയറുകയും യുവതിയുടെ കൈകൾ ബ്ളേഡ് കൊണ്ട് മുറിവേൽപ്പിക്കുകയുമായിരുന്നു. ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.
മാലൂർ തൃക്കടാരിപ്പൊയിൽ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
യുവതിയുടെ വീട്ടിൽ ഓട്ടോറിക്ഷയിൽ എത്തിയ ഇയാൾ പെട്ടെന്ന് ഉള്ളിൽ കയറി ആക്രമിക്കുകയായിരുന്നു. പ്രതി കയ്യിൽ കരുതിയിരുന്ന ബ്ളേഡ് കൊണ്ട് യുവതിയുടെ ഇരുകൈകളിലും മുറിവേൽപ്പിച്ചു. ആക്രമണം നടക്കുമ്പോൾ യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഷിമിയുടെ നിലവിളി കേട്ട് പിതാവ് ഓടി വന്നപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു.
തുടർന്ന് ഷിമിയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുമായുള്ള സാമ്പത്തിക ഇടപാടാണ് ആക്രമണത്തിന് ഇടയാക്കിയതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…