topnews

പ്രതിക്ക് തെറ്റ് മനസിലായിട്ടുണ്ട്, മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയെ വിട്ടയക്കണമെന്ന് ഇരയായ ആദിവാസി യുവാവ്

ഭോപ്പാൽ : ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയെ വെറുതെ വിടണമെന്ന്
ആവശ്യപ്പെട്ട് ഇര. പ്രതിയായ പ്രവേശ് ശുക്ലയ്ക്ക് താൻ ചെയ്ത തെറ്റ് മനസിലാക്കിയെന്നും അതിനാൽ ഇനിയും അയാളെ ശിക്ഷിക്കണ്ടെന്നും ഇരയായ ആദിവാസി യുവാവ് ദഷ്‌‌മത് റാവത്ത് പ്രതികരിച്ചു.

ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ക്രൂരതയുടെ വീഡിയോ ചൊവ്വാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വെെറലായത്. പിന്നാലെ ജനരോക്ഷം ഉയരുകയും പ്രതിയെ ഉടനടി പോലീസ് പിടികൂടുകയുമായിരുന്നു.

പ്രതിക്ക് ബി.ജെ.പി നേതാക്കളുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുകയുണ്ടായി. ഇതിന് പിന്നാലെ ഭോപ്പാലിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇരയായ ആദിവാസി യുവാവിന്റെ കാൽകഴുകി ക്ഷമ ചോദിച്ചതും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രതിക്കെതിരെ ഐ.പി.സി 294, 504 അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അനധികൃത നിർമ്മാണം കണ്ടെത്തിയതോടെ ഇയാളുടെ വീടിന്റെ ഒരു ഭാഗം സർക്കാർ ഇടിച്ചു നിരത്തുകയും ചെയ്തു. യുവാവ് നേരിട്ട അനുഭവം തന്നെ വേദനിപ്പിച്ചെന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുവാവിനെ കസേരയിലിരുത്തി താഴെയിരുന്നാണ് ശിവരാജ് സിംഗ് ചൗഹാൻ കാൽ കഴുകിയത്. കൂടാതെ നെറ്റിയിൽ തിലകം ചാർത്തി മാല അണിയിക്കുകയും, ഉപഹാരങ്ങൾ നൽകുകയും ചെയ്തിരുന്നു.

Karma News Network

Recent Posts

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണു, ഒന്നരവയസ്സുകാരൻ മരിച്ചു

കൊച്ചി : കളിക്കുന്നതിനിടെ ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ…

1 min ago

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

27 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

44 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

1 hour ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

1 hour ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

2 hours ago