കൊറോണ പ്രതിരോധത്തിനായി മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് കോട്ടയത്ത് പോലീസ് യുവാവിന്റെ കാലൊടിച്ചതായി പരാതി. പള്ളം മാവിളങ്ങ് സ്വദേശി അജികുമാറിനാണ് ദുരനുഭവം നേരിട്ടത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് കൺട്രോൾ റൂം ഗ്രേഡ് എസ്ഐ എം.സി രാജുവിനെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവ൦. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയ്ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു അജികുമാർ. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന് മുൻപിൽ നിൽക്കുന്നതിനിടെ പോലീസ് മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ അജികുമാറിന്റെ പോലീസ് വാഹനത്തിൽ കയറ്റി. ഇതിനിടെ അജികുമാറിന്റെ കാൽ വാഹനത്തിന്റെ ഡോറിനിടയിൽ കുടുങ്ങുകയായിരുന്നു. ഇക്കാര്യം പോലീസുകാരോട് പറഞ്ഞെങ്കിലും ഡോർ വലിച്ചടയ്ക്കാനായിരുന്നു എസ്ഐ ശ്രമിച്ചത്. ഇതോടെയാണ് കാൽ ഒടിഞ്ഞത്.
അതേസമയം മാസ്ക് ധരിക്കാത്തതിന് അജികുമാറിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോഴിക്കോട് : വീടിനു മുകളിൽ മരംവീണ് വയോധിക മരിച്ചു. പെരുമണ്ണ അരമ്പച്ചാലിൽ ചിരുതക്കുട്ടി (85) ആണ് മരിച്ചത്. മണ്ണെടുത്തുകൊണ്ടിരിക്കുന്നതിനിടെ പന…
ബിലിവേഴ്സ് ഈസ്റ്റേന്‍ ചര്‍ച്ച് സഭാ അധ്യക്ഷനായി ഡോ. സാമൂവേല്‍ മാര്‍ തിയോഫിലോസ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നെ ഭദ്രാസനാധിപനമായിരുന്നു. സഭയിലെ മുതിര്‍ന്ന മെത്രാപ്പോലീത്തയാണ്.…
ഇടതു, വലതു മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോഗവുമായി…
കുണ്ടറയില്‍ പത്ത് വയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു…
ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു.…
അന്തരിച്ച നടൻ രതീഷും സുരേഷ് ഗോപിയും തമ്മിലെ ബന്ധത്തെക്കുറിച്ച് രതീഷിന്റെ മൂത്തമകനും നടനുമായ പത്മരാജ് രതീഷ്. രതീഷിന്റെ രണ്ടു പെണ്മക്കളുടെ…