ആലപ്പുഴ : വെള്ളവുമായി മീൻ പിടിക്കാൻ കായലിൽ പോയ യുവാവിനെ കാണാനില്ല. ആറാട്ടുപുഴ സ്വദേശി എസ്. സുജിത്തി(35)നെയാണ് കാണാതായത്. ഇന്നലെ രാവിലെ 5.30-ഒാടെയായിരുന്നു സുജിത്ത് വീട്ടിൽ നിന്ന് പോയത്.
തിരികെ എത്താൻ വൈകിയതോടെ വീട്ടുകാർ അന്വേഷിച്ച് ചെന്നപ്പോൾ കടവിന് സമീപത്തായി യുവാവിന്റെ വള്ളം മറിഞ്ഞ് കിടക്കുന്നതായി കണ്ടു. വല പകുതി നീട്ടിയ നിലയിലായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഇന്നലെ മണിക്കൂറുകളോളം കായലിൽ തിരച്ചിൽ നടത്തി.
സ്കൂബാ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. രാത്രിയായതോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് വീണ്ടും തിരച്ചിൽ പുനഃരാരംഭിക്കും. വിദേശത്തു ജോലിയുണ്ടായിരുന്ന സുജിത്ത് മൂന്നു മാസം മുൻപാണ് നാട്ടിലെത്തിയത്. ഇതിന് പിന്നാലെയാണ് അപകടം ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…