kerala

വൃശ്ചിക പുലരിയിൽ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്, മണ്ഡലമാസ പൂജകൾക്കായി നട തുറന്നു

പത്തനംതിട്ട : ഇനി ശരണം വിളിയുടെ നാളുകളാണ്. വൃശ്ചിക പുലരിയിൽ ഇന്ന് സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ മൂന്ന് മണിക്ക് ശ്രീ കോവിൽ നട തുറന്നു. പുതുതായി ചുമതലയേറ്റ മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയ്‌ക്ക് നട തുറന്ന് ദീപം തെളിയിച്ചത് മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

കേന്ദ്ര കർഷകക്ഷേമ സഹമന്ത്രി ശോഭാകരന്തലജെ ഉൾപ്പെടെ ദർശനത്തിന് എത്തിയിരുന്നു. ഇന്ന് ഗണപതി ഹോമത്തോടെ നിത്യപൂജയും നെയ്യഭിഷേകവും നടന്നു. ഡിസംബർ 27-നാണ് മണ്ഡലമാസ പൂജ നടക്കുക. അന്ന് രാത്രി 10 മണിയ്‌ക്ക് നട അടയ്‌ക്കും. ജനുവരി 15-നാണ് മകരവിളക്ക്. ജനുവരി 20-വരെയാണ് തീർത്ഥാടന കാലം.

അയ്യപ്പ ഭക്തരെ സന്നിധാനത്തിലേക്ക് വരവേൽക്കാനും പൂജകൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. വെർച്വൽ ബുക്കിംഗ് മുഖേനയാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതായിരിക്കും.

karma News Network

Recent Posts

കൂറ്റൻ പരസ്യബോര്‍ഡ് വീണ് അപകടം, 2 മൃതദേഹങ്ങള്‍കൂടി കണ്ടെത്തി

മുംബൈ : കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണ സ്ഥലത്തുനിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച…

2 mins ago

മെഗാ മതേതരന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കാം, സുരേഷ് ഗോപിക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ പാടില്ല,കേരളാ മോഡൽ മതേതരത്വം,

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയും അദ്ദേഹത്തിന്റെ ചിത്രം പുഴുവിനെ സംബന്ധിച്ചുള്ള വിവാദചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതിനിടിൽ മമ്മൂട്ടിയെ അനുകൂലിച്ച് വി ശിവൻകുട്ടിയിട്ട…

10 mins ago

കല്‍പ്പാത്തി ക്ഷേത്രത്തിൽ അര്‍ദ്ധരാത്രി കയറണമെന്ന് വാശിപിടിച്ച് വിനായകൻ, അസഭ്യ വർഷവും

പാലക്കാട് കല്‍പ്പാത്തി ശിവ ക്ഷേത്രത്തില്‍ ബഹളമുണ്ടാക്കി നടൻ വിനായകൻ. ക്ഷേത്രനട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകൻ ബഹളമുണ്ടാക്കിയത്.…

12 mins ago

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു, വിവരങ്ങൾ ഇങ്ങനെ

അഹമ്മദാബാദ് : ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലായിരുന്ന സംഭവം. തീപിടിത്തത്തിൽ വീടിന്…

44 mins ago

ഭാര്യയും മകനും എന്റെ ഒരു സിനിമ സെറ്റും കണ്ടിട്ടില്ല, ആകെ ഒരു പൂജയ്ക്ക് വന്നത് ആട്ടത്തിനാണ്- വിനയ് ഫോർട്ട്

ചെറിയ വേഷങ്ങളില്‍ നിന്നും നായകനിലേക്ക് വളര്‍ന്ന താരമാണ് വിനയ് ഫോര്‍ട്ട്. കോമഡിയോ വില്ലത്തരമോ അടക്കം ഏത് വേഷവും തനിക്ക് ചേരുമെന്ന്…

47 mins ago

ഒരേദിവസം രണ്ടുപേരെയും പെണ്ണുകണ്ടു, കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായി വിവാഹം രജിസ്റ്റർ ചെയ്തു , പിന്നീട് വേണ്ടെന്നുവെച്ചു

കോഴിക്കോട് : നവവധുവിനെ മർദിച്ച സംഭവത്തിൽ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പൂഞ്ഞാര്‍…

1 hour ago