entertainment

ബി ഗ്രേഡ് സിനിമയില്‍ അഭിനയിക്കാന്‍ വാശി, മനസ് തളര്‍ന്നപ്പോള്‍ മദ്യം തുണയായി; സിനിമാലോകം കീഴടക്കിയ മനീഷ കൊയ്‌രാള പറയുന്നു

90 കളില്‍ ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് മനീഷ കൊയ്രാള. നേപ്പാളില്‍ നിന്നെത്തിയെ മനീഷ വളരെ പെട്ടന്നാണ് ഇന്ത്യക്കാരുടെ മനസ് കീഴടക്കിയത്. നേപ്പാളി ഭാഷകളിലെ സിനിമകളിലും മനീഷ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സിനിമകളിലാണ് മനീഷയെ കൂടുതലായും കണ്ടത്. ഒപ്പം തമിഴ്, തെലുങ്ക് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ശ്യാമ പ്രസാദിന്റെ ഇലക്‌ട്ര എന്ന സിനിമയും നടി അഭിനയിച്ചിട്ടുണ്ട്. നേപ്പാളിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലാണ് മനീഷ ജനിച്ചത്. മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി ബിശ്വേശ്വര്‍ പ്രസാദ് കൊയ്രാളയുടെ കൊച്ചുമകളാണ് മനീഷ.

പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കവെ ജീവിതത്തില്‍ സംഭവിച്ച താളപ്പിഴകളെക്കുറിച്ചും മനീഷ പുസ്തകത്തില്‍ എഴുതി. ‘പണം, പ്രശസ്തി, പുരസ്കാരങ്ങള്‍ തുടങ്ങി എല്ലാം എനിക്കുണ്ടായിരുന്നു. ഏത് സമയത്തും പാര്‍ട്ടി ചെയ്യാന്‍ സുഹൃത്തുക്കളും. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രം ലഭിക്കുന്ന ജീവിതമുണ്ടായിട്ടും അസ്വഭാവികമായി ചിലത് എനിക്ക് തോന്നാന്‍ തുടങ്ങി. 1999 ല്‍ ലാവരിസിന്റെ ഷൂട്ടിം​ഗിനിടെയാണ് ഇതെനിക്ക് തോന്നിത്തുടങ്ങിയത്’ ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന മനീഷ പില്‍ക്കാലത്ത് സിനിമകളില്‍ പഴയ പോലെ സജീവമായില്ലെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ തെരഞ്ഞെടുത്തു. ഇതിനിടെയാണ് നടിക്ക് 2012 കാന്‍സര്‍ പിടിപെടുന്നത്. മനീഷയുടെ ജീവിതത്തെ മാറ്റി മറിച്ച സംഭവമായിരുന്നു ഇത്. ചികിത്സയില്‍ കഴിഞ്ഞ മനീഷ പിന്നീട് അഞ്ച് വര്‍ഷത്തിന് ശേഷമാണ് അഭിനയ രം​ഗത്തേക്ക് വീണ്ടും വരുന്നത്.

ഇതിനിടെ ഹീല്‍ഡ് ഹൗ കാന്‍സര്‍ ​ഗേവ് മി എ ന്യൂ ലൈഫ് എന്ന പേരില്‍ മനീഷ ഒരു പുസ്തകവും എഴുതി. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും രോ​ഗം തന്നെ ജീവിതത്തെ എങ്ങനെ മാറ്റിയെന്നും മനീഷ ഈ പുസ്തകത്തില്‍ തുറന്നെഴുതിയിരുന്നു. ‘അതുവരെ ഞാന്‍ നിര്‍ത്താതെ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ദിവസനേ എഴുന്നേറ്റ്, മേക്കപ്പ് ഇട്ട് ലൊക്കേഷനില്‍ ഷൂട്ടിം​ഗിന് പോവുന്നതും വീട്ടിലേക്ക് തിരിച്ചു വരുന്നതും തനിക്ക് മടുത്തെന്ന് ഞാന്‍ ഡിംപിള്‍ കപാഡിയയോട് പറഞ്ഞു’.’എനിക്ക് ജീവിതത്തില്‍ വിരസതയും താല്‍പര്യക്കുറവും അനുഭവപ്പെട്ടു. നിരവധി വേഷങ്ങള്‍ ചെയ്യാനുള്ള സമ്മര്‍ദ്ദം, ഓരോ ദിവസവും നിരവധി വികാരങ്ങള്‍ പ്രകടിപ്പിക്കുക എന്നതെല്ലാം എന്നെ വിഷമിപ്പിക്കാന്‍ തുടങ്ങി. ഞാന്‍ ഒരു റോബോട്ടായി മാറി. ലെെറ്റ്, ക്യാമറ ആക്ഷന്‍ എന്ന സ്നാപ്പില്‍ തല്‍ക്ഷണം മറ്റൊരു വ്യക്തിത്വം ധരിക്കുന്നു’

സിനിമകളിലെ തിരക്കുകള്‍ മൂലം മനസ്സിനെ ശാന്തമാക്കാന്‍ താന്‍ മദ്യപാനം തുടങ്ങിയെന്നും മനീഷ തുറന്നു പറഞ്ഞു. ‘ഷൂട്ടില്‍ നിന്നും മനസ്സിനെ മാറ്റാന്‍ ഞാന്‍ മദ്യപാനം തുടങ്ങി. ഞാന്‍ ഒരു ‍ഡയറ്റില്‍ ആയിട്ടുണ്ടെങ്കില്‍ അത് വോഡ്ക ആയിരിക്കും. എനിക്ക് ബാലന്‍സ് ഇല്ലെന്ന് ഒരിക്കല്‍ എന്റെ മുന്‍ കാമുകന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു”സമ്മര്‍ദ്ദം വളരെ കൂടുതലായിരുന്നു. എന്റെ കഥാപാത്രങ്ങളുടെ സങ്കീര്‍ണതകള്‍ എന്റെ ആത്മാവിനെ കടിച്ചു കീറാന്‍ തുടങ്ങി. അവധിക്കാലം എനിക്ക് ഇല്ലായിരുന്നു. തെളിഞ്ഞ നീലാകാശവും ബീച്ചുകളും കാണാന്‍ സമയമില്ല. സിനിമാ സെറ്റിലേക്കും ഹോട്ടലിലേക്കുമുള്ള നിരന്തര യാത്രകള്‍ മാത്രം,’ മനീഷ കൊയ്രാള പുസ്തകത്തില്‍ കുറിച്ചതിങ്ങനെ.

‘നീയൊരു വര്‍ക്ഹോളിക് ആണ്. ഒന്നുകില്‍ ജോലി ചെയ്യുന്നു അല്ലെങ്കില്‍ പാര്‍ട്ടിയും എവിടെയാണ് നിനക്കൊരു ബാലന്‍സ് ഉള്ളത് എന്നായിരുന്നു അവന്‍ ചോദിച്ചത്,’ മനീഷ കുറിച്ചതിങ്ങനെ. ഞാനൊരിക്കലും എന്റെ വര്‍ക്കിനെ അഭിനന്ദിച്ചിരുന്നില്ല. ഞാന്‍ മനപ്പൂര്‍വം തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. എന്നെത്തന്നെ വെറുക്കാന്‍. ഞാന്‍ തെറ്റായ സിനിമകള്‍ തെരഞ്ഞെടുത്തു. എന്റെ ഈ​ഗോയെ വളര്‍ത്താന്‍ തുടങ്ങി. ബി ​ഗ്രേഡ് സിനിമ ആണെങ്കിലും കേന്ദ്ര കഥാപാത്രം ഞാനാവണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു.

ആ സമയത്ത് സംവിധായകന്‍ ആരാണെന്ന് പോലും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. മറ്റെന്തിനേക്കാളും ഒരു പ്രധാന വേഷം ലഭിക്കുക പ്രധാനമായിരുന്നെന്നും മനീഷ തുറന്നെഴുതി. കാന്‍സര്‍ വന്ന ശേഷമാണ് ജീവിതത്തെ മറ്റൊരു രീതിയില്‍ കാണാന്‍ തുടങ്ങിയതെന്നും നടി പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Karma News Network

Recent Posts

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

56 seconds ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

32 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

3 hours ago