തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് വാസവദത്ത. ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരിച്ചിരുന്നു. എന്നാൽ അടുത്തിടെെ ഹൗസിൽ നിന്നും പുറത്തായിരുന്നു. ഇപ്പോളിതാ മോശം കമന്റുകളെക്കുറിച്ച് പറയുകയാണ് താരം.
അശ്ലീല ചുവയുള്ള തലക്കെട്ടും തംബ്നയിലും കൊടുത്താണ് നമ്മളെ കുറിച്ച് വർണ്ണിക്കുന്നത്. ബിഗ് ബോസ് ഹൗസിലെ രതി ലീലകൾ. പുതപ്പിനുള്ളിൽ കിടന്ന് എന്തും ചെയ്യാം എന്നൊക്കെയാണ് കൊടുക്കുന്നത്. ഈയൊരാൾ മനീഷ തള്ള, മനീഷ കിളവി എന്നൊക്കെ പറയുമ്പോൾ അയാളൊന്ന് കണ്ണാടിയിൽ നോക്കിയാൽ കൊള്ളാമെന്നാണ് എനിക്ക് പറയാനുള്ളത്.
ഞാൻ ശരീരത്തിൽ പല ഭാഗങ്ങളും എക്സ്ട്രാ ഫിറ്റ് ചെയ്ത് വെച്ചിരിക്കുന്നതാണെന്ന് ആണ് അയാൾ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഞാൻ ഇതിനെതിരെ തുറന്നടിച്ച് പറഞ്ഞിരുന്നു. തുണി അഴിച്ചു കാണിച്ചു തെളിയിക്കാൻ ഒന്നും നമുക്ക് പറ്റില്ലെന്ന്. അദ്ദേഹം തന്നെ പറയുന്നുണ്ട് 24 മണിക്കൂറും ഇതൊക്കെ കെട്ടിവെച്ചു നടക്കുമ്പോൾ സ്കിനിന് ബുദ്ധിമുട്ടല്ലേ എന്നൊക്കെ. എന്തൊരു കരുതലാണ് ആ മനുഷ്യന്’
എല്ലാവരോടും ഉള്ള അപേക്ഷ, നിങ്ങൾ വിമർശിച്ചോളൂ. അവിടെ ഇനിയും നൂറ് ദിവസം തുടരാനുള്ള മത്സരാർത്ഥികളുണ്ട്. ഞങ്ങളൊക്കെ ഭാഗ്യത്തിന് നേരത്തെ പുറത്തായവരാണ്. അവിടെ ഇപ്പോഴും ഓരോ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. അതിനെയൊക്കെ അതിന്റെ രീതിയിൽ വിമർശിച്ചോളൂ. നമ്മുടെയൊക്കെ ഭാഗത്ത് തെറ്റ് കണ്ടാൽ തീർച്ചയായും നിങ്ങൾ ചൂണ്ടിക്കാണിക്കണം. അതൊക്കെ നമുക്കും ഇഷ്ടമാണ്. പക്ഷേ അവിടെയുള്ളവർക്കെല്ലാം കുടുംബമുണ്ട്. 100 ദിവസം കഴിഞ്ഞും അവർക്കൊരു ജീവിതമുള്ളതാണ്.
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…