topnews

മാങ്ങ കേസ്, വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷനറിപ്പോർട്ട്, ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് പോലീസ്

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥൻ മാങ്ങ വാങ്ങിയ ശേഷം പണം നൽകാതെ ഉടമയെ പറ്റിച്ച കേസിൽ മാങ്ങ വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷനറിപ്പോർട്ട്. ഉന്നത പോലീസുകാരുടെ പേരിലാണ് തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്‍ മാങ്ങ വാങ്ങിയ ശേഷം പണം നൽകാതെ കടയുടമയെ പറ്റിച്ചത്. പിന്നാലെ, കടയുടമ പരാതിയും നൽകിയിരുന്നു.

. കഴക്കൂട്ടം എസിപിയുടെയും പോത്തന്‍കോട് ഇന്‍സ്പെക്ടറുടെയും പേരില്‍ മാങ്ങാ വാങ്ങിയിട്ട് പണം നല്‍കാതെ മുങ്ങിയെന്നാണ് കടയുടമ പരാതി നല്‍കിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉദ്യോഗസ്ഥനാണ് 800 രൂപയുടെ മാങ്ങാ വാങ്ങിയ ശേഷം ഉടമയെ പറ്റിച്ചത്. എന്നാൽ, മാങ്ങാ വാങ്ങിയതിന് തെളിവില്ലെന്ന് പറഞ്ഞ് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചത്.

നെടുമങ്ങാട് ഡിവൈഎസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സംഭവത്തിന് തെളിവില്ല എന്നാണ് പറയുന്നത്.
ഏപ്രില്‍ 17-ന് വൈകിട്ട് 5 മണിക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ആ സമയം സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നു എന്നുള്ളതിന് തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പോലീസും പറയുന്നു. ഇതിന് സിസിടിവി ദൃശ്യങ്ങളിലും മൊബൈല്‍ ടവര്‍ ലൊക്കേഷനും തെളിവായി ഉണ്ടെന്നും അന്വേഷണഉദ്യോഗസ്ഥർ പറയുന്നു.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

1 hour ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

2 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

3 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

3 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

4 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

5 hours ago