എൽ ഡി എഫ് നയം കടുപ്പിച്ചതോടെ എൻ സി പി വിട്ടു യു ഡി എഫില്‍ എത്തിയ മാണി സി. കാപ്പന് പാര്‍ട്ടി രൂപീകരണത്തിനായി നീക്കം തുടങ്ങി. ഈ മാസം തന്നെ ജില്ലാ കമ്മറ്റികള്‍ പുനഃസംഘടിപ്പിച്ച് പാര്‍ട്ടി പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസന നേട്ടങ്ങള്‍ വിശദമാക്കി യാത്ര നടത്താനും മാണി സി. കാപ്പന് പദ്ധതിയുണ്ട്
ഐശ്വര്യ കേരളയാത്രയില്‍ അണി ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായ മാണി സി. കാപ്പന് പാര്‍ട്ടി രൂപീകരണ നടപടികളിലേക്ക് കടന്നു. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്മാന് സുല്‍ഫിക്കര്‍ മയൂരി, ജനറല്‍ സെക്രട്ടറിമാരായ സലിം പി. മാത്യു, ബാബു തോമസ്, കടകംപള്ളി സുകു എന്നിവര്‍ രാജി വെച്ച് കാപ്പനൊപ്പം എത്തി. എന്നാല്‍ ദേശീയ സെക്രട്ടറി ജോസ് മോന് എന്‍സിപിയില്‍ തുടരും. 16 മാസം പാലായില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മണ്ഡലത്തില്‍ യാത്ര നടത്താനും മാണി സി. കാപ്പന് പദ്ധതിയുണ്ട്. ശക്തി പ്രകടനത്തിന് പിന്നാലെ അനുകൂല സാഹചര്യം ഉണ്ടെന്ന പ്രതീതിയുണര്‍ത്തി ജോസ് കെ. മാണിയുടെ തട്ടകത്തില്‍ വോട്ടു തേടല്‍ ആരംഭിക്കുകയാണ് കാപ്പന്.
ഒപ്പമുള്ള നേതാക്കളുടെ യോഗം ചേര്‍ന്ന് പിന്തുണ ഉറപ്പാക്കിയാണ് മാണി സി. കാപ്പന് പാര്‍ട്ടി രൂപീകരണ നടപടികളിലേക്ക് നീങ്ങുന്നതു. ഈ മാസം 28ന് മുമ്പ് എല്ലാ ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കും. പാര്‍ട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്ട്രേഷന് എന്നിവ തീരുമാനിക്കാന്‍ കാപ്പന് ചെയര്‍മാനും അഡ്വ. ബാബു കാര്ത്തികേയന് കണ്‍വീനറുമായും പത്തംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി. മുന്നണി മാറ്റത്തോടെ പാലായിലെ ജനവിധി മാണി സി. കാപ്പന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമാകും.
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന് അല്‍ ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…