Categories: kerala

‘പഴയ പാലാ പുതിയ മാണി’ ;എല്‍ഡിഎഫിന് ചരിത്രവിജയം

പാലാ : പാലായെ വിറപ്പിച്ച് ഇടതുപക്ഷത്തിന് അട്ടിമറി ജയം. പാലായില്‍ മാണി സി കാപ്പന്‍ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്തത്തിന് പാലായ്ക്ക് മോചനമായെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം .

വോട്ടെണ്ണലിൽ തുടക്കംമുതൽ ഉണ്ടായ മുന്നേറ്റം തന്‍റെ വ്യക്തിപരമായ ജയമല്ലെന്നും എൽഡിഎഫിന്‍റെ കൂട്ടായ വിജയമാണെന്ന് ഇടത് സ്ഥാനാർഥി മാണി സി കാപ്പൻ പ്രതികരിച്ചു. ചില ചാനലുകൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രവർത്തകരുടെ ആവേശം കെടുത്തിയെങ്കിലും വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് മാണി സി കാപ്പൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും മറ്റ് ഇടത് നേതാക്കളും നടത്തിയ പ്രചാരണം തന്‍റെ വിജയത്തിൽ ഏറെ നിർണായകമായി.

1965 മുതൽ കെഎം മാണിയെ പിന്തുണച്ച പാലാ ഇത്തവണ എൽഡിഎഫിന് അനുകലമായാണ് വിധിയെഴുതിയിരിക്കുന്നത്. നാലായിരത്തിലധികം വോട്ടുകളുടെ ലീഡുമായി മുന്നേറുകയായിരുന്ന മാണി സി കാപ്പന്റെ ലീഡ് പെട്ടെന്ന് തന്നെ രണ്ടായിരത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച്ച വോട്ടെണ്ണലിന്റെ അവസാന ലാപ്പിൽ കണ്ടിരുന്നു. എൽഡിഎഫ് ക്യാമ്പിനെ തെല്ലൊന്ന് വിഷമിപ്പിച്ചുവെങ്കിലും വിജയം സുനിശ്ചിതമായിരുന്നു.

യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന രാമപുരം, ഭരണങ്ങാനം, കരൂർ, കടനാട് എന്നിങ്ങനെ നിരവധി പ്രദേശങ്ങൾ ഇത്തവണ ചുവപ്പണിഞ്ഞു. 1965 മുതൽ മാണിക്കൊപ്പം നിന്ന പാല മുനിസിപാലിറ്റിയും ഇത്തവണ യുഡിഎഫിനെ തഴഞ്ഞ് എൽഡിഎഫ് പക്ഷത്തേക്ക് ചേർന്നിരിക്കുകയാണ്.

പാലായിൽ ചതിച്ചത് ജോസ് പക്ഷമാണെന്ന് പിജെ ജോസഫും തനിക്ക് ജോസ് പക്ഷത്തിന്റെ വോട്ട് ലഭിച്ചെന്ന് മാണി സി കാപ്പനും പറഞ്ഞു.

കെഎം മാണിയുടെ വീടിന് മുന്നിലെ എൽഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം മാണിയുടെ വീട്ടിലുണ്ടായിരുന്ന കേരളാ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കേരള കോൺഗ്രസുകാർ റോഡിലിറങ്ങി ജാഥ തടയുന്നുണ്ട്. അതേസമയം, പാലായുടെ വിവദ പ്രദേശങ്ങളിൽ ആഹ്ലാദ പ്രകടനം ആരംഭിച്ച് കഴിഞ്ഞു. പാലായിലെ ഇടത് പക്ഷ ഗ്രൂപ്പുകളിൽ നന്ദി അറിയിച്ചുകൊണ്ടുള്ള എൽഡിഎഫിന്റെ പോസ്റ്റുകൾ വന്ന് തുടങ്ങി

Karma News Network

Recent Posts

ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്, അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും,കോൺ​ഗ്രസിന്റെ ​ഗ്യാരന്റി

ലഖ്‌നൗ:'രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം…

8 mins ago

പോലീസ് ഉദ്യോഗസ്ഥർ അപമാനം, പെൺകുട്ടിയുടെ ആരോപണം ശരിവെച്ച് വനിതാ കമ്മിഷൻ

തിരുവനന്തപുരം : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയില്‍…

18 mins ago

മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

48 mins ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്…

49 mins ago

വിവാഹാഭ്യര്‍ഥന നിരസിച്ചു, യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി;പ്രതി ഒളിവിൽ

ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി. ഹുബ്ബള്ളി വീരാപുര്‍ ഒനി സ്വദേശിയായ അഞ്ജലി അംബിഗര്‍(20)നെയാണ് ഗിരീഷ് സാവന്ത്(21) എന്നയാള്‍…

52 mins ago

സിനിമയിൽ അഭിനയിക്കാൻ പോകുന്നു, പത്തനംതിട്ടയിൽ 14-കാരനെ കാണില്ല

പത്തനംതിട്ട : മല്ലപ്പള്ളിയിൽ 14 നാടുവിട്ടതായി പരാതി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന്…

1 hour ago