entertainment

ആ കഥാപാത്രം ശോഭനക്ക് ചെയ്യാൻ പറ്റിയില്ല, ഡാൻസ് എങ്കിലും ശോഭന കളിക്കണം എന്ന് മണിരത്‌നം പറഞ്ഞു, സുഹാസിനിയുടെ വെളിപ്പെടുത്തൽ

ശോഭന മലയാളി മനസ്സിൽ എന്നും തങ്ങി നില്ക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ്. ഒരു ഗ്രാമീണതയാർന്ന ഒരു മലയാളി പെണ്ണിന്റെ അഴകാണ് ശോഭനയെ ഒരു പാടി ഇപ്പോഴും ഉയർത്തുന്നത്. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിൽ മലയാളി മനസ്സിൽ എന്നും തങ്ങി നില്ക്കുന്നത് മണിച്ചിത്രത്താഴിലെ നാഗവല്ലിയും, ഗംഗയുയും തന്നെ. മണിച്ചിത്രത്താഴ് പിന്നീട് തമിഴിലേക്കും, ഹിന്ദിയിലേക്കും റീമേക്ക് ചെയ്‌തെങ്കിലും ശോഭനയുടെ കുറവ് ആ ചിത്രം ഭാഷ മാറ്റം വരുത്തുമ്പോൾ ഉണ്ടായിരുന്നു.

അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിന്റെ കാര്യത്തിലും ശോഭന ഇപ്പോഴും മുന്നിൽ തന്നെ. അഭിനയത്തിൽ സജീവമല്ലെങ്കിലും നൃത്ത വേദികളിൽ ഇന്ന് സജീവമാണ് ശോഭന. ഇപ്പോഴിതാ ശോഭനയ്ക്ക് നഷ്ടപ്പെട്ട ഒരു കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ മണിരത്‌നത്തിന്റെ ഭാര്യ സുഹാസിനി.

മണിരത്നത്തിന്റെ ചിത്രങ്ങളിൽ ശ്രദ്ധേയമായിരുന്നു ‘രാവൺ’. രാമായണത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് തമിഴിലും ഹിന്ദിയിലുമായി ഒരുക്കിയ ചിത്രം ഏറെ പ്രശംസ പിടിച്ചുപറ്റി. ഛായാഗ്രഹണവും കലാസംവിധാനവും പോലെ രാവണിലെ പാട്ടുകളും സൂപ്പർ ഹിറ്റുകളായിരുന്നു. ഈ പാട്ടുകളിൽ ശ്രേയ ഘോഷാൽ പാടിയ ‘കൾവരേ’ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. റഹ്‌മാൻ സംഗീതത്തിലൊരുങ്ങിയ ചിത്രത്തിന് അനുസരിച്ച മനോഹരമായ വിഷ്വൽസാണ് സിനിമയിൽ ഉണ്ടായിരുന്നത്.

പാട്ടിലെ സ്വരമാധുര്യത്തെ പോലെ തന്നെ ശ്രദ്ധേയമാണ് ഐശ്വര്യയുടെ നൃത്തം. ഈ ഗാനത്തെ സുന്ദരമാക്കി മാറ്റിയ ഈ നൃത്തം കൊറിയോഗ്രഫി ചെയ്തത് നടി ശോഭനയാണ്. അധികംചർച്ച ചെയ്തിട്ടില്ലാത്ത ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് സുഹാസിനിയാണ്. ഐശ്വര്യയുടെ ഡാൻസ് കാണുമ്പോൾ തനിക്ക് ശോഭനയെ ആണ് ഓർമ വരുന്നത്. ആ കഥാപാത്രം ശോഭനക്ക് ചെയ്യാൻ പറ്റിയില്ല, എന്നാൽ ആ ഡാൻസ് എങ്കിലും ശോഭന കളിക്കണം എന്ന് പറഞ്ഞാണ് മണി ശോഭനയെ വിളിക്കുന്നതെന്ന് സുഹാസിനി വെളിപ്പെടുത്തിയിരിക്കുന്നു.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

5 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

31 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago