കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ബാലന് എന്ന കഥാപാത്രം നടന് മണികണ്ഠന്റെ സിനിമാ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു. തകര്‍പ്പന്‍ അഭിനയമാണ് മണികണ്ഠന് കാഴ്ച വെച്ചത്. മണികണ്ഠനൊപ്പം ദുല്‍ഖര്‍ സല്മാന്, വിനായകന്, അനില്‍ നെടുമങ്ങാട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. കമ്മട്ടിപ്പാടത്തിന് പിന്നാലെ അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ മണികണ്ഠന് അഭിനയിച്ചത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവേ താന്‍ ദുല്ഖറിനയച്ച സന്ദേശവും അതിന് ദുല്‍ഖര്‍ നല്കിയ മറുപടിയേക്കുറിച്ചും മണികണ്ഠന് പറഞ്ഞിരുന്നു.
മണികണ്ഠന്റെ വാക്കുകള്‍: ‘അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന സിനിമ ഇറങ്ങുംമുന്പെ ഞാന്‍ ദുല്‍ഖര്‍ സല്മാന് ഒരു വോയിസ് മെസേജ് അയച്ചിരുന്നു. ഞാന്‍ വോയിസ് മെസേജിന്റെ ആളാണെന്ന് മനസിലാക്കിയിട്ടാവാം ദുല്‍ഖറും എനിക്ക് തിരിച്ച് വോയിസ് മെസേജ് അയച്ചത്.
ഞാന്‍ സാര്‍ എന്ന് വിളിച്ചാണ് ദുല്‍ഖറിനോട് കാര്യം പറഞ്ഞത്. സാര്‍ എന്റെ സിനിമ പത്താം തിയ്യതി റിലീസാണ് പ്രാര്‍ത്ഥനയുണ്ടാവണം എന്നായിരുന്നു എന്റെ വോയിസ് മെസേജ്. ഉടന്‍ തന്നെ ദുല്‍ഖറിന്റെ മറുപടിയും വന്നു. മണികണ്ഠന് ചേട്ടാ, എന്നെ ദയവ് ചെയ്ത് സാര്‍ എന്ന് വിളിക്കരുത്. പുതിയ ചിത്രത്തിന് എല്ലാ ആശംസകളും, ഞാന്‍ ഇപ്പോള്‍ നാട്ടില്‍ ഇല്ല. വരുമ്പോള്‍ നേരില്‍ കാണാം. ആ വോയിസ് മെസേജ് ഒരു നിധി പോലെ ഞാന്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.’ അഭിമുഖത്തില്‍ മണികണ്ഠന് ആചാരി പറഞ്ഞു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…