entertainment

ഈ അമ്മച്ചി ഇന്ന് എത്രത്തോളം സന്തോഷത്തോടെ ആണന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിയും, മണികണ്ഠന്റെ കുറിപ്പ്

സണ്ണി വെയന്‍, ഗൗരി കിഷന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അനുഗ്രഹീതന്‍ ആന്റണി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. നവാഗതനായ പ്രിന്‍സ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തത്. വളരെയധികം ഗൗരവമേറിയതും, ഇമോഷണലി വേദനിപ്പിയ്ക്കുന്നതുമായ ഒരു കാര്യത്തെ വളരെ സരസമായി രസകരമായി അവതരിപ്പിച്ചിരിയ്ക്കുന്ന ചിത്രമാണ് ഇത്.

ഇപ്പോള്‍ സംവിധായകന്‍ പ്രിന്‍സ് ജോയിയുടെ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ അഭിനേതാക്കളില്‍ ഒരാളായ മണികണ്ഠന്‍ ആചാരി. ചിത്രം പങ്കുവെച്ച് അദ്ദേഹം കുറിച്ച വാക്കുകളും ശ്രദ്ധേയമാവുകയാണ്. അനഗ്രഹീതന്‍ ആന്റണിയുടെ സംവിധായകന്‍ പ്രിന്‍സ് ജോയിയുടെ അമ്മ ഇന്ന് എത്രത്തോളം സന്തോഷത്തോടെ ആണെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും ഒന്നുമില്ലായ്മയില്‍ നിന്നും സ്വന്തം പ്രയത്‌നം കൊണ്ട് വിജയത്തിലെത്തി വിജയം ഏറ്റുവാങ്ങുന്ന ഒരു അമ്മയുടെ സന്തോഷം എനിക്കും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും നടന്‍ കുറിച്ചു. ഈ മുഹൂര്‍ത്തത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും. അനുഗ്രഹിക്കപ്പെട്ട ‘അനുഗ്രഹീതന്‍ ആന്റണി’ യുടെ അമരക്കാരനു ആശംസകളെന്നും മണികണ്ഠന്‍ കുറിച്ചു.

മണികണ്ഠന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ. ‘ഇത് അനുഗ്രഹീതന്‍ ആന്റണിയുടെ സംവിധായകന്‍ പ്രിന്‍സ് ജോയിയുടെ അമ്മച്ചി. ഈ അമ്മച്ചി ഇന്ന് എത്രത്തോളം സന്തോഷത്തോടെ ആണന്നത് എനിക്ക് മനസ്സിലാക്കാന്‍ കഴിയും. ഒന്നുമില്ലായ്മയില്‍ നിന്നും സ്വന്തം പ്രയത്‌നം കൊണ്ട് വിജയത്തിലെത്തി വിജയം ഏറ്റുവാങ്ങുന്ന ഒരു അമ്മയുടെ സന്തോഷം എനിക്കും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ മുഹൂര്‍ത്തത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. അനുഗ്രഹിക്കപ്പെട്ട ‘അനുഗ്രഹീതന്‍ ആന്റണി’ യുടെ അമരക്കാരനു ആശംസകള്‍’

Karma News Network

Recent Posts

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാ, ഞെട്ടൽ

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…

3 mins ago

ബി.ജെ.പി ആസ്ഥാനത്ത് സുരേഷ് ഗോപിക്ക് സദ്യ ഒരുക്കി സ്വീകരണം

തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…

34 mins ago

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

1 hour ago

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

2 hours ago

മലയാളി യാത്രക്കാര്‍ക്ക് നേരേ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു, സംഭവം തമിഴ്‌നാട്ടില്‍, ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…

2 hours ago

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

3 hours ago