entertainment

പതിനേഴിന്റെ സൗന്ദര്യത്തില്‍ ലക്ഷ്മി ചേച്ചിയോടൊപ്പം; പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച് മണിക്കുട്ടനോടൊപ്പം ലക്ഷ്മി ഗോപാലസ്വാമി

അമ്മയുടേയും മകന്റേയും ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു മലയാള ചലച്ചിത്രമായിരുന്നു 2005ല്‍ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട്. ലക്ഷ്മി ഗോപാലസ്വാമിയും മണിക്കുട്ടനും അമ്മയുടേയും മകന്റേയും വേഷങ്ങളാണ് ചിത്രത്തില്‍ കൈകാര്യം ചെയ്തത്. കൂടാതെ ഗായകന്‍ യേശുദാസ് ചിത്രത്തില്‍ പാടി അഭിനയിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചലച്ചിത്രത്തിനുണ്ട്. ഹരികൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിദ്യാസാഗര്‍ നിര്‍മിച്ച് വിനയന്‍ സംവിധാനം ചെയ്ത സിനിമയാണ് ബോയ്ഫ്രണ്ട്.

ഇപ്പോള്‍ നടന്‍ മണിക്കുട്ടന്‍ ലക്ഷ്മി ഗോപാലസ്വാമിയെ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. അമ്മയുടെ മീറ്റിങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് റീല്‍ അമ്മയും മകനും വീണ്ടും കണ്ടുമുട്ടിയതും ഓര്‍മകള്‍ പുതുക്കിയതും. ഇരുവരും ചേര്‍ന്ന് പകര്‍ത്തിയ ചിത്രങ്ങളും മണിക്കുട്ടന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ‘ബോയ് ഫ്രണ്ട് സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച് പതിനാറ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പതിനേഴിന്റെ സൗന്ദര്യത്തില്‍ ലക്ഷ്മി ചേച്ചിയോടൊപ്പം’ എന്നാണ് ലക്ഷ്മി ഗോപാലസ്വാമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മണിക്കുട്ടന്‍ കുറിച്ചത്.

നന്ദിയും സ്‌നേഹവും അറിയിച്ച് ലക്ഷ്മി ഗോപാലസ്വാമിയും എത്തിയിട്ടുണ്ട്. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയില്‍ കായംകുളം കൊച്ചുണ്ണിയുടെ കൗമാരം അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് മണിക്കുട്ടന്‍. 2005ല്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമ ണണിക്കുട്ടന്റെ സിനിമയിലേക്കുള്ള ചുവടുവെപ്പിന്റെ തുടക്കമായിരുന്നു. തുടര്‍ന്ന് നിരവധി ചലച്ചിത്രങ്ങളില്‍ നായകന്‍, വില്ലന്‍, സഹനടന്‍ എന്നിങ്ങനെ വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

സംവിധായകന്‍ വിനയന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയത്. ക്രൈമും പ്രണയവും ത്രില്ലറും എല്ലാം കൂടി ചേര്‍ന്ന സിനിമ കൂടിയായിരുന്നു ബോയ്ഫ്രണ്ട്. ഒരുപക്ഷെ ലക്ഷ്മി ഗോപാലസ്വാമി ആദ്യമായി ഒരു കോളജ് വിദ്യാര്‍ഥിയുടെ അമ്മയുടെ വേഷം ചെയ്യുന്നതും ബോയ്ഫ്രണ്ടിലായിരിക്കണം. മണിക്കുട്ടന്റെ സിനിമാ കരിയറിലെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്ന് കൂടിയാണ് ബോയ്ഫ്രണ്ടിലെ രമേശന്‍. നടന്‍ ഗണേഷ് കുമാറാണ് ചിത്രത്തില്‍ മണിക്കുട്ടന്റെ അച്ഛനായി അഭിനയിച്ചത്.

ശ്രീനിവാസന്‍, മുകേഷ്, ഹരിശ്രീ അശോകന്‍, അഗസ്റ്റിന്‍, ലാലു അലക്‌സ്, മാമുക്കോയ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ നിഷാദും സുജാത മോഹനും ചേര്‍ന്ന് ആലപിച്ച ഓമനെ കുഞ്ഞേ നിന്നെ എന്ന ?ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടത്. ഈ പാട്ടിലാണ് ലക്ഷ്മി ?ഗോപാലസ്വാമിയുടെ അമ്മ കഥാപാത്രത്തിന്റേയും മണിക്കുട്ടന്റെ മകന്‍ കഥാപാത്രത്തിന്റേയും ബന്ധത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. നായികയായി തിളങ്ങിയിരുന്ന ലക്ഷ്മി ഗോപാലസ്വാമിയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു ബോയ്ഫ്രണ്ടിലെ നന്ദിനി.

ബഡാദോസ്ത്, മായാവി, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, പാസഞ്ചര്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, ലോഹം, മരക്കാര്‍ എന്നിവയാണ് മണിക്കുട്ടന്റെ പ്രധാന സിനിമകളില്‍ ചിലത്. ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ മത്സരാര്‍ഥിയായിരുന്ന മണിക്കുട്ടന്‍ വലിയ ജനപിന്തുണയോടെയാണ് കപ്പ് കരസ്ഥമാക്കിയത്. ബി?ഗ് ബോസിലൂടെ വലിയൊരു ആരാധകവൃന്ദത്തേയും മണിക്കുട്ടന്‍ സ്വന്തമാക്കിയിട്ടുണ്ട്. പുതിയ സിനിമ ഷൂട്ടിങുമായി തിരക്കിലാണ് താരമിപ്പോള്‍. ലോഹിതദാസ് സംവിധാനം ചെയ്ത് 2000ല്‍ റിലീസായ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി മലയാളത്തിലേക്ക് എത്തിയത്. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിരവധി സിനിമകള്‍ ചെയ്തു. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന മലയാള ചിത്രത്തിലാണ് ലക്ഷ്മി ഗോപാലസ്വാമി ഏറ്റവും അവസാനമായി അഭിനയിച്ചത്.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

4 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

4 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

4 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

5 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

5 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

5 hours ago