entertainment

അപ്പോ സഹോ, എന്തായിരുന്നു എക്‌സ്പീരിയന്‍സ് എന്ന ശരണ്യ, മണിക്കുട്ടന്റെ മറുപടി വൈറല്‍

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് എട്ട് മത്സരാര്‍ത്ഥികളും അഞ്ച് ദിവസങ്ങളും മാത്രം ബാക്കി നില്‍ക്കെയാണ് പരിപാടി നിര്‍ത്തിയത്. മത്സരാര്‍ത്ഥികള്‍ എല്ലാം കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നും കേരളത്തില്‍ തിരികെ എത്തിയിരുന്നു. തിരികെ എത്തിയ മത്സരാര്‍ത്ഥികളുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഷോയില്‍ നിന്നും തിരികെ എത്തിയ മണിക്കുട്ടന്‍ തന്റെ ഉറ്റ സുഹൃത്തുക്കളായ നടി ശരണ്യ മോഹനെയും ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനെയും കണ്ടിരുന്നു.

നേരത്തെ അരവിന്ദ് കൃഷ്ണന്‍ മണിക്കുട്ടനെ പിന്തുണച്ച് സംസാരിക്കുകയും മണിക്കുട്ടന് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അരവിന്ദന്‍ പകര്‍ത്തിയ ശരണ്യയുടെയും മണിക്കുട്ടന്റെയും വീഡിയോ ആമ് സോഷ്യല്‍ മീഡിയകളില്‍ ഏറെ വൈറല്‍ ആകുന്നത്.

‘അപ്പോ സഹോ, എന്തായിരുന്നു എക്‌സ്പീരിയന്‍സ്’ എന്ന് ശരണ്യ ചോദിക്കുമ്പോള്‍ താളം പിടിച്ചുകൊണ്ട് വിജയ് നായകനായ മാസ്റ്റര്‍ എന്ന ചിത്രത്തിലെ ‘ലെറ്റ് മി സിംഗ് എ കുട്ടി സ്റ്റോറി’ എന്ന് പാട്ട് പാടുകയായിരുന്നു മണിക്കുട്ടന്‍ ചെയ്തത്. ഇതോടെ എല്ലാം മനസ്സിലായി എന്ന് ആരാധകരും കമന്റില്‍ പറയുന്നു.

ബിഗ്‌ബോസില്‍ വലിയ പിന്തുണയാണ് മണിക്കുട്ടന് ലഭിച്ചത്. കിടിലം ഫിറോസുമായുള്ള പ്രശ്‌നങ്ങളും സൂര്യയ്ക്ക് തോന്നിയ പ്രണയവും ഡിംപിളുമായുള്ള സൗഹൃദവും ഒക്കെയായിരുന്നു മണിക്കുട്ടനെ സ്റ്റാറാക്കിയത്. അതേ സമയം ശേഷിക്കുന്ന എട്ട് മത്സരാര്‍ത്ഥികളില്‍ ഒരാളെ വോട്ടിങിലൂടെ ജനങ്ങള്‍ക്ക് തീരുമാനിക്കാം എന്നാണ് ബിഗ് ബോസ്സിന്റെ തീരുമാനം. ‘ഗെയിം ഇപ്പോഴും നടക്കുകയാണ്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ആരാണ് അര്‍ഹതയുള്ളവര്‍ അവര്‍ക്ക് വോട്ട് ചെയ്യുക. എനിക്ക് കിട്ടിയാല്‍ സന്തോഷം’ എന്നാണ് തിരിച്ച് നാട്ടില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ മണിക്കുട്ടന്‍ പറഞ്ഞത്.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

23 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

47 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago