entertainment

34 വയസായിട്ടും മണിക്കുട്ടന്‍ വിവാഹം കഴിക്കാത്തത് അതുകൊണ്ടാണ്, സൂര്യ ഇങ്ങനെ ചെയ്താല്‍ ആളുകള്‍ എന്ത് വിചാരിക്കും, മണിക്കുട്ടന്റെ മാതാപിതാക്കള്‍ പറയുന്നു

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് ആരംഭിച്ചിട്ട് 57 ദിവസങ്ങള്‍ പിന്നിടുകയാണ്. പല നാടകീയ മുഹൂര്‍ത്തങ്ങളും ഷോയില്‍ നടക്കുന്നുണ്ട്. ഇതില്‍ ഒന്നാണ് സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രേമം. സൂര്യ തന്നെയാണ് ഈ ഇഷ്ടം വെളിപ്പെടുത്തിയത്. മണിക്കുട്ടന്‍ മറുപടി ഒന്നും നല്‍കിയിട്ടില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മണിക്കുട്ടന്റെ മാതാപിതാക്കള്‍.

മണിക്കുട്ടന്റെ മാതാപിതാക്കളുടെ വാക്കുകള്‍ ഇങ്ങനെ, സൂര്യ മുപ്പത്തിനാല് വയസ് ഉള്ള കൊച്ച് അല്ലേ. പക്വതയോടെ കാര്യങ്ങള്‍ കാണേണ്ടേ? ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്പോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും. ബിഗ് ബോസില്‍ വന്നിട്ട് ഇങ്ങനെ കുനിഞ്ഞിരുന്ന് അവന്‍ ആലോചിക്കുന്നത് ചിലപ്പോള്‍ സൂര്യയുടെ കാര്യം ആയിരിക്കും. ഞാന്‍ ഇവന്റെ അമ്മയല്ലേ. കുനിഞ്ഞിരുന്നു ആലോചിക്കുന്നത് അവനു ഭയങ്കര വിഷമം ആയിട്ടാണ്. സൂര്യയോട് തീര്‍ത്ത് പറയാത്തത് എന്തെന്ന് വച്ചാല്‍ അവള്‍ക്കത് വിഷമം ആവേണ്ടെന്ന് കരുതിയാവും. നമ്മള്‍ക്ക് ആണേല്‍ സ്വന്തമായി ഒരു വീടില്ല. ഒരുപാട് ആലോചനകള്‍ വന്നതാണ്. അത് അവനോട് പറഞ്ഞാല്‍ തന്നെ വീട് ഉണ്ടാക്കിയിട്ട് കല്യാണം കഴിക്കാമെന്നാണ് അവന്‍ പറയുന്നത്.

അങ്ങനെയാണ് മുപ്പത്തിനാല് വയസ് ആയിട്ടും മണിക്കുട്ടന്‍ വിവാഹം കഴിക്കാത്തത്. ഞങ്ങള്‍ വാടകവീട്ടില്‍ ആണ് ഇപ്പോഴും കഴിയുന്നത്. ഡിംപലിനോടും ഋതുവിനോടും സന്ധ്യയോടും ഒക്കെ എന്ത് സ്‌നേഹമായിട്ടാണ് അവന്‍ നില്കുന്നത്. അതേ പോലെ തന്നെയല്ലെ അവന്‍ ഈ കുട്ടിയോടും നില്‍ക്കുന്നത്. ഇനി വല്ലതും തുറന്നുപറഞ്ഞാല്‍ ഈ കുട്ടി വിഷമിച്ചാലോ എന്ന് കരുതിയാവും അവന്‍ ഒന്നും പറയാത്തത്.

ഈ കുട്ടി ഇങ്ങനെ കാണിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും. അവന് പുറത്തിറങ്ങി ജീവിക്കേണ്ടത് അല്ലേ. അവനു ഈ സിനിമ എന്ന് പറഞ്ഞാല്‍ ജീവനാണ്. അത് കഴിഞ്ഞിട്ടേ എന്തുമുള്ളു. ആണ്‍പിള്ളേര്‍ ആകുമ്പോള്‍ അവരുടെ മനസ്സ് കൂടി നമ്മള്‍ അറിയണ്ടേ. ചുമ്മാ ഒരു പെണ്‍കൊച്ചു വന്നു എപ്പോഴും ക്യാമറയില്‍ നോക്കി കരഞ്ഞും പറഞ്ഞും ഇരിക്കുമ്പോള്‍ അതിന് എത്ര വാസ്തവം ഉണ്ടെന്ന് നമ്മള്‍ മനസിലാക്കണം. സൂര്യയെ ഞങ്ങള്‍ മുന്‍പ് കണ്ടിട്ടൊന്നും ഇല്ല. ഇരുവരും തമ്മില്‍ അഭിയിച്ചിട്ടുണ്ട് എന്ന് ഇപ്പോള്‍ ആണ് അറിയുന്നത്. ഇനി അവനും ഇഷ്ടം ആണെങ്കില്‍ ഇതൊക്കെ കഴിഞ്ഞു വെളിയില്‍ ഇറങ്ങട്ടെ, അപ്പോള്‍ ആലോചിക്കാവുന്നതാണ്.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

11 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

40 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

10 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago