ഇംഫാല്‍. മണിപ്പൂരില്‍ പോലീസില്‍ നിന്നും സൈന്യത്തില്‍ നിന്നും തട്ടിയെടുത്ത ആയുധങ്ങള്‍ നിക്ഷേപിക്കാന്‍ പെട്ടി സ്ഥാപിച്ച് എംഎല്‍എ. തട്ടിയെടുത്ത ആയുധങ്ങള്‍ ഇവിടെ നിക്ഷേപിക്കാം. നിങ്ങളെ ആരും ചോദ്യം ചെയ്യില്ല. ആയുധങ്ങള്‍ നിക്ഷേപിച്ചിട്ട് ധൈര്യമായി പോകാം പെട്ടിയില്‍ എഴുതിയിരിക്കുന്നു. ബിജെപി എംഎല്‍എ സ്വന്തം വീടിന് മുന്നിലാണ് പെട്ടി സ്ഥാപിച്ചത്.
പോലീസില്‍ നിന്നും തട്ടിയെടുത്ത ആയുധങ്ങള്‍ തിരികെ നല്‍കണമെന്ന് അമിത് ഷാമുമ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എ പെട്ടി സ്ഥാപിച്ചത്. മണിപ്പൂര്‍ കലാപത്തിന് പിന്നാലെ 4000 ആയുധങ്ങളും വെടിയുണ്ടകളുമാണ് ആള്‍ക്കൂട്ടം കൊള്ളയടിച്ചത്. തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി 900 ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തി.
കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലുമായിട്ടാണ് ഇവ കണ്ടെത്തിയത്. അതേസമയം ഒരു വിഭാഗം അമിത് ഷായുടെ ആഹ്വാനം തള്ളിക്കളഞ്ഞതോടെയാണ് എംഎല്‍എ പെട്ടി സ്ഥാപിച്ചത്. മണിപ്പൂരില്‍ കലാപത്തിന് കാരണക്കാരയവരെ തുടച്ച് നീക്കി സമാധാനം സ്ഥാപിക്കാതെ ആയുധം നല്‍കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…